ഫെസ്റ്റിവൽ സീസണോടനുബന്ധിച്ച് പലയിടങ്ങളിലും ധാരാളം സെയിലുകൾ നടക്കുന്ന കാലമാണിത്. ഓണലൈൻ ഷോപ്പിങ്ങിൻ്റെ ഈ കാലത്ത് ആഘോഷദിനങ്ങളിൽ മത്സരിച്ച് ഡിസ്കൗണ്ട് നൽക്കാനും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും നിരവധി ഷോപ്പിംഗ് ആപ്പുകളും തയാറായി കഴിഞ്ഞു. അത്തരത്തിൽ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ബ്രാൻഡുകളായ ഫ്ലിപ്പ്കാർട്ടിൻ്റെയും ആമസോണിൻ്റെയും ബിഗ് സെയിലുകൾ സെപ്റ്റംബർ അവസാനത്തോടെ ഉണ്ടാകുമെന്ന് സൂചന. ഇതിനിടയിൽ ഫ്ലിപ്പ്കാർട്ടിൻ്റെ ബിഗ് ബില്ല്യൻ ഡേയസിൻ്റെ ഡേറ്റ് പ്രഖ്യാപ്പിക്കാൻ ദിവസങ്ങൾ മാത്രം നിൽക്കെ ഡേറ്റ് ചോർന്നെന്ന വാർത്തയും പുറത്തുവരുകയാണ്. ഗൂഗിൾ തിരയൽ ലിസ്‌റ്റിങ്ങ് അനുസരിച്ച്, ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൻ ഡേയസ് 2024 സെപ്റ്റംബർ 30, 2024-ന് ആരംഭിക്കും, ഫ്ലിപ്പ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് സെപ്റ്റംബർ 29-ന് ആദ്യകാല ആക്‌സസ് ലഭിക്കും.
മൊബൈൽ, ടിവികൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ് & ആക്സസറികൾ, ഫാഷൻ, സൗന്ദര്യം, ഭക്ഷണം, കളിപ്പാട്ടങ്ങൾ, ബേബി കെയർ, ഹോം & തുടങ്ങിയ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളിൽ മികച്ച ഓഫറുകളാണ് ഫ്ലിപ്പ്കാർട്ടിൻ്റെ ബിഗ് ബില്ല്യൻ ഡേയസിൽ പ്രതീക്ഷിക്കുന്നത്. ഓൺലൈൻ റിപ്പോർട്ടുകൾ പ്രകാരം, ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് 2024 ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് അഞ്ച് ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്തേക്കാം. സൂപ്പർ കോയിൻ ഉപയോഗിച്ച് തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് അധിക കിഴിവിനൊപ്പം ഫ്ലിപ്പ്കാർട്ട് പേ ലെറ്റർ വഴി 1,00,000 രൂപ വരെ ക്രെഡിറ്റ് ലൈനും ലഭിച്ചേക്കാം.
സെയിലിൽ ഐഫോൺ 16 സീരീസ് ലോഞ്ച് ചെയ്ത പശ്ചാതലത്തിൽ ഐഫോൺ 15, ഐഫോൺ 14 മോഡലുകളിൽ വിലക്കുറവ് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കൂടാതെ ബിഗ് ബില്ല്യൻ ഡേയസ് എക്സക്ലൂസീവ് ഒഫേഴസും ഉണ്ടാകും. ഫ്ലിപ്പ്കാർട്ടിൻ്റെ പ്രധാന എതിരാളിയായ ആമസോൺ അവതരിപ്പിക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും സെപ്റ്റംബർ അവസാനത്തോടെ ഉണ്ടാകുമെന്നാണ് പ്രതീഷ.