ഓൺലൈനായി സാധനങ്ങൾ വാങ്ങിക്കുന്നവർ ഏറെ കാത്തിരിക്കുന്ന ഒരു സമയമാണ് ബിഗ് ബില്യൺ ഡേയ്സ്. ഈ വർഷത്തെ ബിഗ് ബില്യൺ ഡേയ്സുമായി എത്താൻ ഒരുങ്ങുകയാണ് ഫ്ലിപ്കാർട്ട്. ഇലക്ട്രോണിക്സ്, സ്മാർട് ഫോണുകൾ തുടങ്ങിയവയിൽ വമ്പിച്ച ഓഫറുകളുമായാണ് ഇത്തവണ ഫ്ലിപ്കാർട്ട് എത്തുന്നത്. ദീപാവലി, ദസറ ഉത്സവ ഓഫറുകളുമായി ഇന്ത്യയിലെ ബിഗ് ബില്യൺ സെയിൽ സെപ്റ്റംബർ 30ന് ആരംഭിക്കും.
ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് ഡീൽസ്, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻസ്, ക്യാഷ് ബാക്ക് ഓഫർ തുടങ്ങിയ ആകർഷകമായ ഓഫറുകൾ വഴി ഉപഭോക്താക്കൾക്ക് ആവശ്യമായ രീതിയിൽ തന്നെ തിരഞ്ഞെടുക്കാൻ സാധിക്കും. പ്ലസ് മെമ്പർഷിപ്പ് വഴി സെപ്റ്റംബർ 29 മുതൽ ഉപഭോക്താക്കൾക്ക് മുൻകൂർ ആക്സസ് നേടാനും സാധിക്കും. ലാപ്ടോപ്സ്, ഹെഡ്ഫോൺസ്, ഗെയിമിങ് കൺസോൾ തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും മറ്റ് സാധനങ്ങൾക്കും 50% മുതൽ 80% വരെ വിലക്കുറവ്. 80%ന് മുകളിൽ വിലക്കുറവുമായി സ്മാർട് ടിവിയും മറ്റ് വീട്ടുപകരണങ്ങളും. 75% ഡിസ്കൗണ്ടിൽ റഫ്രിജറേന്ററുകളും 4K സ്മാർട് ടിവിയും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.
Nothing, Realme, Mi, and Infinix സ്മാർട് ഫോണുകൾക്കും ഡിസ്കൗണ്ട് ഉണ്ടായേക്കുമെന്നാണ് സൂചന. ഐഫോൺ പോലുള്ള പ്രീമിയം സ്മാർട് ഫോണുകൾക്കുൾപ്പെടെ പ്രത്യേക ബാങ്ക് ഓഫറുകൾ ലഭ്യമാകും. ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് ആകർഷകമായ ഡിസ്കൗണ്ട് ബിഗ് ബില്യൺ ഡേയ്സിൽ ലഭിക്കും.
ഉപഭോക്താക്കൾക്ക് അവരുടെ പഴയ ഉപകരണങ്ങൾ വിറ്റ് പുതിയവ വാങ്ങാനുള്ള അവസരവും ഉണ്ട്. നോ- കോസ്റ്റ് ഇഎംഐ വഴി ഉപഭോക്താക്കൾക്ക് പലിശ ഇല്ലാതെ തന്നെ സ്മാർട് ടിവി, പ്രീമിയം സ്മാർട് ഫോൺ ഉപകരണങ്ങൾ വാങ്ങിക്കാം. കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും കൂപ്പൺ ഡിസ്കൗണ്ടുകളും ഫ്ലിപ്കാർട്ട് ഒരുക്കുന്നുണ്ട്.