'ഇനി ഇന്ത്യയുടെ കാലം'; രാജ്യത്തെ നിക്ഷേപാന്തരീക്ഷത്തെ പുകഴ്ത്തി സെയിൽസ്ഫോഴ്‌സ് മേധാവി

രാജ്യത്തെ നിക്ഷേപാന്തരീക്ഷം മികച്ചതെന്നും വരും കാല സാധ്യതകൾ എല്ലാം ഇന്ത്യയിലെന്നുമായിരുന്നു മാർക്ക് ബെനിയോഫിന്റെ പ്രതികരണം.

dot image

സാൻ ഫ്രാൻസിസ്‌കോ: ഇന്ത്യയിലെ നിക്ഷേപാന്തരീക്ഷത്തെ പുകഴ്ത്തി അമേരിക്കൻ കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മന്റ് കമ്പനിയായ സെയിൽസ്‌ഫോഴ്സിന്റെ മേധാവി മാർക്ക് ബെനിയോഫ്. രാജ്യത്തെ നിക്ഷേപാന്തരീക്ഷം മികച്ചതെന്നും വരും കാല സാധ്യതകൾ എല്ലാം ഇന്ത്യയിലെന്നുമായിരുന്നു മാർക്ക് ബെനിയോഫിന്റെ പ്രതികരണം.

Also Read:

സെയിൽസ്ഫോഴ്സ് നടത്തുന്ന 'ഡ്രീംഫോഴ്‌സ്' എന്ന വാർഷിക പരിപാടിയിലായിരുന്നു ബെനിയോഫ് ഇന്ത്യയെ പുകഴ്ത്തിയത്. സെയിൽസ്ഫോഴ്സ് ഇന്ത്യയിൽ വലിയ നിക്ഷേപമാണ് നടത്തിയിട്ടുള്ളതെന്നും, ഇന്ത്യയിലെ നിക്ഷേപ കാലാവസ്ഥ ആശ്ചര്യകരമാണെന്നും ബെനിയോഫ് പറഞ്ഞു. ' ഈ ലോകം ഇന്ത്യ എന്തെന്ന് കാണാൻ പോകുന്നതേയുള്ളൂ. ഇനി അവരുടെ കാലമാണ്. കമ്പനിയെ സംബന്ധിച്ച് ഏറ്റവും നല്ല സമയമാണ് ഇന്ത്യയിലേത്'; ബെനിയോഫ് കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ മികച്ച മാർക്കറ്റുള്ള കമ്പനിയാണ് സെയിൽസ്ഫോഴ്‌സ്. ഏകദേശം 11,000ത്തോളം തൊഴിലാളികളാണ് കമ്പനിക്ക് ഇന്ത്യയിൽ മാത്രമായുള്ളത്. ഇന്ത്യയിൽ നിക്ഷേപം നടത്തുന്നത് കൂടാതെ ബജാജ് അടക്കമുളള വൻകിട കോർപ്പറേറ്റുകളുടെ കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‍മെന്റും സെയിൽസ്ഫോഴ്സിനാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us