ഐഫോൺ 16 വാങ്ങാൻ പ്ലാനുണ്ടോ? 20 മിനിറ്റിനുള്ളിൽ നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിക്കാൻ ഇവർ റെഡി

ട്രാഫിക്കിന് പേര് കേട്ട ബാം​ഗ്ലൂരിൽ ഐഫോൺ 16 ഡെലിവറി വെറും 7 മിനിറ്റ് കൊണ്ടാണ് ന​ടന്നത്

dot image

ഐഫോൺ 16 വാങ്ങണം, പക്ഷെ ഒട്ടും കാത്തി​രിക്കാൻ വയ്യ, അങ്ങനെയുള്ള ആളാണോ നിങ്ങൾ എന്നാൽ, ഒട്ടും വിഷമിക്കണ്ട നിങ്ങളുടെ വീട്ടുവാതിൽക്കൽ മിനിറ്റുകൾക്കുള്ളിൽ എത്തിക്കാൻ ദാ ഇവർ തയ്യാറാണ്. ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ബി​ഗ് ബാസ്ക്കറ്റ്, ബ്ലിങ്കിറ്റ്, സെപ്പറ്റോ ഉൾപ്പടെയുള്ളവയാണ് ഐഫോൺ 16 വെറും 20 മിനിറ്റിനുള്ളിൽ ഡെലിവർ ചെയ്യുന്നത്. ഐഫോൺ 16 വിപണിയിൽ എത്തിയ ആദ്യ ദിനത്തിൽ ഏ​​റെ ആകാംഷയോടെ ഐഫോണിനായി കാത്തി​രുന്നവരെ ഞെട്ടിച്ചുകൊണ്ടാണ് ഈ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ അതിവേ​ഗ ഡെലിവെറി നൽകിയത്. പലചരക്ക്, ദൈനംദിന ആവിശ്യ വസ്തുക്കൾ ഡെലിവറി ചെയ്യ്തുകൊണ്ടിരുന്ന ഈ ദ്രുത വാണിജ്യ പ്ലാറ്റ്‌ഫോമുകൾ ഇപ്പോൾ ഐഫോൺ 16 പോലുള്ള പ്രീമിയം ഉൽപ്പന്നങ്ങളുടെയും അതിവേ​ഗ ഡെലിവറിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

​ട്രാഫിക്കിന് പേര് കേട്ട ബാം​ഗ്ലൂരിൽ ഐഫോൺ 16 ഡെലിവറി വെറും 7 മിനിറ്റ് കൊണ്ടാണ് ന​ടന്നത്. ഡെലിവറി നടത്തിയതോ ബി​ഗ് ബാസ്ക്കറ്റും. ബെംഗളൂരുവിലെ കോറമംഗലയിലുള്ള ഒരു ഉപഭോക്താവാണ് രാവിലെ 8 മണിക്ക് ബി​ഗ് ബാസ്ക്കറ്റിൽ ഓർഡർ നൽകിയത്. എന്നാൽ ഉപഭോക്താവിനെ അത്ഭുതപ്പെടുത്തിക്കൊണ്ട്, 8:07 AM ന് തിളങ്ങുന്ന പുത്തൻ ഐഫോൺ 16 കൈയിൽ കിട്ടി.

ബിഗ്ബാസ്കറ്റ് മാത്രമല്ല ബ്ലിങ്കിറ്റ്, സെപ്പറ്റോ പോലുള്ള കമ്പനികളും അതിവേ​ഗ ഡെലിവറി നടത്താൻ മത്സരിക്കുകയാണ്. ബ്ലിങ്കിറ്റ് നിലവിൽ 128 ജിബിയുടെ ഐഫോൺ 16, ഐഫോൺ 16 പ്ലസ് വേരിയൻ്റ് മോഡലുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. കൂടാതെ, നിങ്ങൾക്ക് ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര, എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ ഉണ്ടെങ്കിൽ ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവയിൽ 5000 രൂപ ക്യാഷ്ബാക്കും ബ്ലിങ്കിറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. അത്കൊണ്ടു തന്നെ ഇനി ഐഫോൺ 16 വാങ്ങാനായി നീണ്ട നിര നിൽക്കേണ്ട ഈ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളെ ആശ്രയിച്ചാൽ മതിയെന്ന നിലയിലേയ്ക്ക് കാര്യങ്ങൾ മാറുകയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us