സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള ഭക്ഷ്യ വിതരണ സ്ഥാപനമായ സ്വിഗ്ഗി ഐപിഒ (പ്രാരംഭ വിൽപന) വഴി 3,750 കോടി രൂപ (448.56 മില്യൺ ഡോളർ) സമാഹരിക്കാൻ ലക്ഷ്യമിടുന്നതായി വ്യാഴാഴ്ച അറിയിച്ചു. ഇത് ഇന്ത്യയിലെ ഈ വർഷത്തെ ഏറ്റവും വലിയ ലിസ്റ്റിംഗുകളിൽ ഒന്നാണ്.
ആക്‌സൽ ഇന്ത്യയും ടെൻസെൻ്റ് യൂറോപ്പും ഉൾപ്പെടെ നിലവിലുള്ള ഓഹരിയുടമകൾ ഏകദേശം 185.3 ദശലക്ഷം ഓഹരികൾ വിൽക്കുമെന്നാണ് ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് അതിൻ്റെ ഡ്രാഫ്റ്റ് പ്രോസ്‌പെക്ടസിൽ വ്യക്തമാക്കുന്നത്.
ഐപിഒ വിപണി കുതിച്ചുയരുമ്പോഴാണ് ദീർഘകാലമായി കാത്തിരിക്കുന്ന സ്വിഗ്ഗിയുടെ പബ്ലിക് ലിസ്റ്റിംഗ് വരുന്നതെന്നാണ് ശ്രദ്ധേയം. ഈ വർഷം സെപ്റ്റംബർ നാല് വരെ 198 കമ്പനികൾ 7.1 ബില്യൺ ഡോളറാണ് ഐപിഒ വിപണിയിൽ നിന്നും സമാഹരിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ സമാഹരിച്ച തുകയുടെ ഇരട്ടിയിലധികമാണിത്.
നിക്ഷേപ ഗ്രൂപ്പായ Prosus PRX.AS, ജപ്പാനിലെ SoftBank 9984.T എന്നിവയുടെ പിന്തുണയുള്ള സ്ഥാപനമാണ് സ്വിഗ്ഗി. ഇന്ത്യയിലെ ഓൺലൈൻ റസ്റ്റോറൻ്റ്- കഫേ ഭക്ഷണ വിതരണ ശൃംഖലയിൽ സൊമാറ്റോയാണ് സ്വിഗ്ഗിയുടെ പ്രധാന എതിരാളികൾ. 10 മിനിറ്റിനുള്ളിൽ പലചരക്ക് സാധനങ്ങളും മറ്റ് ഉൽപ്പന്നങ്ങളും ഡെലിവറി ചെയ്യുന്ന പുതിയ ക്വിക്ക് കൊമേഴ്‌സ് ബൂമിലും ഈ കമ്പനികൾ ശക്തരായ എതിരാളികളാണ്.