ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം; സെന്‍സെക്സ് വീണ്ടും 82,000ന് മുകളില്‍

ബാങ്ക്, ഐടി കമ്പനികള്‍ക്ക് നേട്ടം

dot image

മുംബൈ: ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 500 പോയിന്റ് മുന്നേറി 82,000 എന്ന സൈക്കോളജിക്കല്‍ ലൈവലും കടന്ന് കുതിച്ചു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരുന്നതിന് അടുത്ത നയസമിതി യോഗത്തില്‍ പലിശനിരക്ക് കുറയ്ക്കുമെന്ന സൂചന നല്‍കി 'ന്യൂട്രല്‍' നിലപാടിലേക്ക് ആര്‍ബിഐ മാറിയതിന് പിന്നാലെയാണ് ഓഹരി വിപണിയില്‍ മുന്നേറ്റമുണ്ടായത്.

തുടര്‍ച്ചയായി പത്താം തവണയും പലിശനിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന നിലപാടാണ് ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി സ്വീകരിച്ചത്. എന്നാല്‍ അടുത്ത പോളിസി കമ്മിറ്റി യോഗത്തില്‍ പലിശനിരക്ക് കുറച്ചേയ്ക്കുമെന്ന പ്രതീക്ഷ നല്‍കിയാണ് ആര്‍ബിഐ 'ന്യൂട്രല്‍' എന്ന നിലപാടിലേക്ക് മാറിയത്. ഇതിന് പിന്നാലെയാണ് ഓഹരി വിപണിയില്‍ മുന്നേറ്റം ദൃശ്യമായത്.

ബാങ്കിങ്, ഐടി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടായത്. എസ്ബിഐ, ആക്സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ടാറ്റ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍, പവര്‍ ഗ്രിഡ് ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ ഐടിസി, എച്ച് യുഎല്‍, എച്ച്ഡിഎഫ്സി ബാങ്ക്, മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓഹരികള്‍ നഷ്ടം നേരിട്ടു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us