'അദ്ദേഹത്തെ പോലെ ആരുമിനിയുണ്ടാകില്ല'; ഓല സ്ഥാപിച്ചതിന് പിന്നിലെ ടാറ്റയുടെ കൈകൾ, ഓർമ്മിച്ച് ഭവിഷ് അഗർവാൾ

അവസാനമായി കണ്ടപ്പോൾ അദ്ദേഹം ദുർബലനായിരുന്നുവെങ്കിലും കാറുകളെപ്പറ്റി പറയാനുള്ള അദ്ദേഹത്തിൻ്റെ ആവേശം എന്നത്തേയും പോലെ തന്നെയായിരുന്നു.

dot image

ബിസ്സിനസ്സ് ലോകത്തെ അതികായനായ രത്തൻ ടാറ്റയുടെ മരണം ഇന്ത്യൻ ചരിത്രത്തിൽ തന്നെ വലിയ നഷ്ടമായാണ് കണക്കാക്കപെടുന്നത്.​
രത്തൻ ടാറ്റയുടെ മരണത്തെ തുടർന്ന്, ഓല സ്ഥാപകനായ ഭവിഷ് അഗർവാൾ അദ്ദേഹത്തെ പറ്റിയുള്ള ഓർമ്മകൾ പങ്ക് വെച്ചിരുന്നു.
ഇലക്‌ട്രിക് വാഹനങ്ങളോടുള്ള തൻ്റെ ആകാംഷ സൃഷ്ടിച്ചത് രത്തൻ ടാറ്റയാണെന്നും ഭവിഷ് എക്‌സിലെ പോസ്റ്റില്‍ പറയുന്നു.

"2008-ലാണ് മിസ്റ്റർ ടാറ്റയുമായുള്ള ബന്ധം ആരംഭിക്കുന്നത്. ഞാൻ ഐഐറ്റി ബോബൈയിൽ നിന്ന് ബിരുദം നേടുന്ന സമയമാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്, അന്ന് കോൺവൊക്കേഷൻ ദിനത്തിൽ കോളേജിൽ അതിഥിയായാണ് അദ്ദേഹം എത്തിയത്. ഞാനൊരു കുട്ടിയായിരുന്നെങ്കിലും അന്ന് അദ്ദേഹം പറഞ്ഞ ഓരോ വാക്കുകളും എൻ്റെ മനസ്സിൽ നിലനിന്നു."- ബിസ്സിനസ്സ് ഐക്കണായ രത്തൻ ടാറ്റയുടെ വിയോ​ഗത്തെ തുടർന്ന് ഓല സ്ഥാപകനായ ഭവിഷ് അഗർവാൾ എക്സിൽ കുറിച്ചതിലെ ഒരു ഭാ​ഗമാണിത്. ഭവിഷ് അഗർവാളിൻ്റെ രണ്ടാമത്തെ സ്ഥാപനമാണ് ഓല. തൻ്റെ ബിസ്സിനസ്സ് ജീവിതത്തിലെ മറക്കാൻ കഴിയാത്ത ഒരു അദ്ധ്യായമായാണ് രത്തൻ ടാറ്റയെ ഭവിഷ് ഓർമ്മിക്കുന്നത്. രത്തൻ ടാറ്റ എൻ്റെ പേഴ്സണൽ ഹീറോ എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. അദ്ദേഹവുമായി വ്യക്തിപരമായ ബന്ധം പുലർത്താനായത് അനു​ഗ്രഹമായാണ് കണക്കാക്കുന്നതെന്നും പോസ്റ്റിൽ പറയുന്നു.

പോസ്റ്റിലുടനീളം രത്തൻ ടാറ്റയുമായുള്ള തൻ്റെ സംഭാഷണങ്ങളെയും കണ്ടുമുട്ടലുകളെയും പറ്റിയുള്ള ഓർമ്മകളാണ് ഭവിഷ് വിവരിക്കുന്നത്. 2015 ൽ ഓലയിൽ പണം നിക്ഷേപ്പിക്കുന്നതിന്റെ ഭാ​ഗമായി ടാറ്റയുമായി സംസാരിച്ചിരുന്നു, അതൊരു തുടക്കമായിരുന്നു പിന്നീട് പല തവണ ‌ടാറ്റയെ കാണാനും കൂടുതൽ സംസാരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഒരിക്കൽ താൻ തൻ്റെ ബാം​ഗ്ലൂരിലെ ഓഫീസിലേക്ക് ടാറ്റയെ ക്ഷണിച്ചതായി ഓർക്കുന്നുണ്ടെന്നും പക്ഷേ ഒരിക്കലും അത്രയും വലിയ മനുഷ്യൻ തൻ്റെ ഓഫീസിലേക്ക് വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലയെന്നും ഭവിഷ് പറയുന്നു. എന്നാൽ ഭവിഷിനെ ഞെട്ടിച്ചു കൊണ്ടാണ് ടാറ്റ അവിടേക്ക് വിമാനത്തിൽ യാത്ര ചെയ്തെത്തിയത്. എത്തിയെന്ന് മാത്രമല്ല ഒരു ദിവസം മുഴുവനും ജീവനക്കാർക്കൊപ്പം സമയം ചെലവഴിച്ചതായും പറയുന്നു.

ഓലയുടെ ആശയം ഉദിച്ചതും ഇതു പോലെ ഒരു കണ്ടുമുട്ടലിലാണ്. കോയമ്പത്തൂരിലെ ടാറ്റയുടെ ഇലക്ട്രിക്ക് വണ്ടികൾ നിർമ്മിക്കുന്ന പ്രോജക്റ്റ് ഒരിക്കൽ ഭവിഷ് അഗർവാളിന് ടാറ്റ പരിചയപ്പെടുത്തി കൊടുത്തിരുന്നു. അന്നാണ് തനിക്ക് ആദ്യമായി ഇലക്ട്രിക്ക് ഓലയുടെ ആശയം ഉദിക്കുന്നതെന്നും ഭവിഷ് പറയുന്നു. അവസാനമായി കണ്ടപ്പോൾ അദ്ദേഹം ദുർബലനായിരുന്നുവെങ്കിലും കാറുകളെപ്പറ്റി പറയാൻ അദ്ദേഹത്തിൻ്റെ ആവേശം എന്നത്തേയും പോലെ ഉയർന്നു നിന്നിരുന്നുവെന്നും പോസ്റ്റിലുണ്ട്. രാജ്യത്തെ പോലെ തന്നെ താനും അദ്ദേഹത്തെ മിസ്സ് ചെയ്യുന്നു എന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us