രാജ്യത്തെ ഞെട്ടിച്ച വ്യക്തിഗത വിവരങ്ങളുടെ ചോർച്ചയ്ക്ക് തങ്ങളുടെ ഉദ്യോഗസ്ഥനെതിരെ അന്വേഷണം ആരംഭിച്ച് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് അധികൃതർ. ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍ (സിഐഎസ്ഒ) അമര്‍ജീത് ഖനൂജയ്ക്കെതിരെയാണ് കമ്പനി അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഖനൂജയാണ് തനിക്ക് ഈ വിവരങ്ങളെല്ലാം നൽകിയതെന്നാണ് ഹാക്കറുടെ വെളിപ്പെടുത്തൽ. ആദ്യം തന്നെ ഇങ്ങോട്ട് ബന്ധപ്പെട്ടത് ഖനൂജയാണെന്നും ശേഷം എല്ലാ വിവരങ്ങളും നിശ്ചിത തുകയ്ക്ക് പറഞ്ഞുറപ്പിച്ചെന്നും ഹാക്കർ പറയുന്നു. ഖാനൂജ ഈ ആരോപണങ്ങളോട് ഇതുവരെയ്ക്കും പ്രതികരിച്ചിട്ടില്ല. ഇതിനിടെയാണ് അന്വേഷണം തുടങ്ങിയതായി കമ്പനി അറിയിക്കുന്നത്.
ഗൗരവമേറിയ വിവരച്ചോർച്ചയാണ് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിൽ സംഭവിച്ചിരിക്കുന്നത്. ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വ്യക്തിഗത, ഇന്‍ഷുറന്‍സ് വിശദാംശങ്ങളാണ് ചോർത്തപ്പെട്ടത്. ചോര്‍ത്തിയ വിവരങ്ങള്‍ പിന്നീട് ഓണ്‍ലൈനില്‍ വിൽക്കാൻ വെച്ചിരുന്നു. 31 ദശലക്ഷത്തിലധികം ഉപഭോക്താക്കളുമായി ബന്ധപ്പെട്ട 7.24TB ഡാറ്റ ആക്സസ് ചെയ്തതായാണ് ഹാക്കാർമാരായ xenZen അവകാശപ്പെടുന്നത്. ഡാറ്റകൾ 150,000 ഡോളറിന് വില്‍പ്പനയ്ക്കായി ലിസ്റ്റ് ചെയ്തതായും ഒരുലക്ഷം പേരുടെ ഉപഭോക്തൃ റെക്കോര്‍ഡുകള്‍ അടങ്ങുന്ന ചെറിയ ഡാറ്റാ സെറ്റുകള്‍ ഒരോന്നിനും 10,000 ഡോളര്‍ വിലയിട്ടതായും ഇവർ അവകാശപ്പെട്ടിരുന്നു ഈ നിയമലംഘനം രാജ്യത്തെ ഡാറ്റ സംരക്ഷണത്തിലും സുരക്ഷയിലും കാര്യമായ ആശങ്കകള്‍ സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്റ്റാര്‍ ഹെല്‍ത്തില്‍ നിന്ന് മോഷ്ടിച്ച ഡാറ്റയില്‍ ഉപഭോക്താക്കളുടെ പേരുകള്‍, പാന്‍ നമ്പറുകള്‍, മൊബൈല്‍ നമ്പറുകള്‍, ഇമെയില്‍ വിലാസങ്ങള്‍, ജനനത്തീയതി, റസിഡന്‍ഷ്യല്‍ വിലാസങ്ങള്‍, പോളിസി നമ്പറുകള്‍, നിലവിലുള്ള അവസ്ഥകളുടെ വിശദാംശങ്ങള്‍, ഹെല്‍ത്ത് കാര്‍ഡ് നമ്പറുകള്‍, രഹസ്യാത്മക മെഡിക്കല്‍ രേഖകള്‍ തുടങ്ങി അതീവ പ്രധാനമായ വിവരങ്ങള്‍ ഉള്‍പ്പെടുന്നുവെന്നാണ് ഹാക്കർമാർ അവകാശപ്പെടുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ശമ്പളവും പാന്‍ കാര്‍ഡ് വിശദാംശങ്ങളും ഉള്‍പ്പെടെ ഏകദേശം 31 ദശലക്ഷം ഇന്ത്യന്‍ ഉപഭോക്താക്കളുടെ സെന്‍സിറ്റീവ് വിവരങ്ങളാണ് മോഷ്ടിച്ചതെന്നാണ് ഹാക്കർമാരുടെ അവകാശവാദം.
Content Highlights: star health starts investigation at data breach