ജീവനക്കാര്‍ക്ക് കോളടിച്ചു!; സമ്മാനമായി 28 കാറുകളും 29 ബൈക്കുകളും

ഹ്യുണ്ടായ്, ടാറ്റ. മാരുതി, മെഴ്‌സിഡസ് ബെന്‍സ് തുടങ്ങി പല ബ്രാന്‍ഡഡ് കാറുകളാണ് ഇവര്‍ ജീവനക്കാര്‍ക്ക് സമ്മാനമായി നല്‍കിയത്

dot image

ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് അർഹിക്കുന്ന അംഗീകാരം ലഭിക്കാന്‍ ആഗ്രഹിക്കാത്ത ജീവനക്കാരുണ്ടാവില്ല. എത്രയധികം കഷ്ടപ്പെട്ടാലും ഒരു നല്ല വാക്ക് പോലും മേലധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാവില്ല എന്നത് മിക്കവരുടേയും പരാതിയാണ്. ഇതിനിടയിൽ തങ്ങളുടെ ജീവനക്കാര്‍ക്ക് കാറുകളും ബൈക്കുകളുമൊക്കെ സമ്മാനമായി നല്‍കി മാതൃകയായിരിക്കുകയാണ് ചെന്നൈയിലെ ഒരു കമ്പനി. സ്ട്രക്ച്ചറല്‍ സ്റ്റീല്‍ ഡിസൈന്‍ ആന്‍ഡ് സ്റ്റെലിങ് കമ്പനിയായ ടീം ഡിലൈറ്റ് സൊല്യൂഷന്‍സ് എന്ന കമ്പനിയാണ് ജീവനക്കാര്‍ക്ക് 28 കാറുകളും 29 ബൈക്കുകളും സമ്മാനമായി നല്‍കിയിരിക്കുന്നത്.

ജീവനക്കാരുടെ പ്രൊഡക്ടിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ മികച്ച പ്രകടനം അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതിനും വേണ്ടിയാണ് കമ്പനി ഇങ്ങനെയൊരു പ്രോത്സാഹനം അവര്‍ക്ക് നല്‍കിയത്. കമ്പനിയെ വിജയത്തിലേക്ക് നയിച്ച ജീവനക്കാരുടെ പരിശ്രമത്തെ അഭിനന്ദിക്കുന്നുവെന്നും ജീവനക്കാരാണ് തങ്ങളുടെ ഏറ്റവും വലിയ സമ്പാദ്യമെന്നും പറയുകയാണ് ചെന്നെ ആസ്ഥാനമായുള്ള ഡിലൈറ്റ് സൊല്യൂഷന്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ ശ്രീധര്‍ കണ്ണന്‍.
ഏറ്റവും മികച്ച ഉദ്യോഗാര്‍ഥികളെയാണ് ഈ സമ്മാനം നല്‍കാന്‍ തെരഞ്ഞെടുത്തതെന്നും കാറോ ബൈക്കോ വാങ്ങുക എന്നത് അവര്‍ക്ക് ഒരു സ്വപ്‌നം പോലെയാണെന്നും 2022 ല്‍ ഞങ്ങള്‍ ജീവനക്കാര്‍ക്ക് ബൈക്കാണ് സമ്മാനിച്ചതെങ്കില്‍ ഇന്ന് മാരുതി സുസുക്കി, ഹ്യുണ്ടായ് , മെഴ്‌സിഡസ് ബെന്‍സ് എന്നിങ്ങനെ വലിയ ബ്രാന്‍ഡുകളുടെ കാറുകള്‍ സമ്മാനിക്കാന്‍ കഴിഞ്ഞുവെന്നും മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു.

കാറുകള്‍ സമ്മാനിക്കുന്നതിന് പുറമേ കമ്പനി, ജീവനക്കാര്‍ക്ക് വിവാഹ സഹായമായി ഫണ്ടും നല്‍കാറുണ്ട്. മുന്‍പ് വിവാഹ സഹായമായി 50,000 രൂപയാണ് നല്‍കിയിരുന്നതെങ്കില്‍ അത് ഈ വര്‍ഷംമുതല്‍ ഒരു ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കമ്പനി ജീവനക്കാരുടെ പെര്‍ഫോമന്‍സിനെ അടിസ്ഥാനമാക്കിയാണ് അവരുടെ വിജയം വിലയിരുത്തിയത്. സാധാരണ പശ്ഛാത്തലത്തില്‍ നിന്നുള്ളവരും ഉയര്‍ന്ന വൈദഗ്ധ്യമുള്ളവരുമായ 180തോളം ജീവനക്കാരാണ് ഈ കമ്പനിയുടെ അടിത്തറ.

Content Highlights :A company in Chennai gave 28 cars and 29 bikes as gifts to employees

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us