മസ്കും അംബാനിയും വീണ്ടും നേർക്കുനേർ; റിലയൻസ് കേന്ദ്രമന്ത്രിക്ക് കത്ത് നൽകി

ഇന്ത്യയിലെ സാറ്റലൈറ്റ് സേവനങ്ങൾക്കുള്ള സ്പെക്ട്രം എങ്ങനെ നൽകും എന്നത് കഴിഞ്ഞ വർഷം മുതൽ തന്നെ തർക്കവിഷയമാണ്

dot image

ഇന്ത്യയിലെ സാറ്റ്‌ലൈറ്റ്‌ സേവനങ്ങൾക്കുള്ള സ്പെക്ട്രം വിതരണത്തിനെതിരെ റിലയൻസ് ഇൻഡസ്ട്രീസ് രംഗത്ത്. സ്പെക്ട്രം വിതരണത്തിൽ സുതാര്യതയില്ലെന്നും മത്സരിക്കാൻ ഇടം വേണമെന്നും ആവശ്യപ്പെട്ട് റിലയൻസ് ഇൻഡസ്ട്രീസ് പ്രതിനിധി കേന്ദ്ര ടെലികോം മന്ത്രിക്ക് കത്തയച്ചു.

മസ്ക് - അംബാനി പോരിന് പുതിയ മുഖം നൽകുന്നതാണ് ഈ വിഷയം. ഇന്ത്യയിലെ സാറ്റ്‌ലൈറ്റ്‌ സേവനങ്ങൾക്കുള്ള സ്പെക്ട്രം എങ്ങനെ നൽകും എന്നത് കഴിഞ്ഞ വർഷം മുതൽ തന്നെ തർക്കവിഷയമാണ്. ലേലം വേണ്ട, അഡ്മിനിസ്‌ട്രേറ്റീവ് തലത്തിൽ തന്നെ തീരുമാനമെടുത്ത് കമ്പനികൾക്ക് കരാർ നൽകാം എന്നതായിരുന്നു ഈ വിഷയത്തിൽ കേന്ദ്രമന്ത്രാലയത്തിന്റെ കാഴ്ചപ്പാട്. ഈ രീതിയെ ഇന്ത്യൻ മാർക്കറ്റ് ലക്ഷ്യമിടുന്ന എലോൺ മസ്കിന്റെ സ്റ്റാർലിങ്കും ആമസോണിന്റെ പ്രൊജക്റ്റ് കുയ്പറും അനുകൂലിക്കുന്നുണ്ട്. ഇതോടെയാണ് റിലയൻസ് ഇൻഡസ്ട്രീസ് വിതരണത്തിലെ മാനദണ്ഡ മാറ്റത്തിന് വേണ്ടി കത്ത് നൽകിയത്.

ഇത്തരത്തിൽ ഉന്നതതല തീരുമാനത്തിലൂടെ സ്പെക്ട്രം വിതരണം ചെയ്യാതെ, കൃത്യമായി ലേലം ചെയ്ത് എടുക്കാനുള്ള നടപടികൾ വേണമെന്നാണ് റിലയൻസ് നൽകിയ കത്തിൽ ആവശ്യപ്പെടുന്നത്. ഇപ്പോഴുള്ള തീരുമാനം മസ്കിന് അനുകൂലമാണെന്ന് കമ്പനി പറയാതെ പറയുന്നുണ്ട്. ഈ മേഖലയിൽ സുതാര്യത ആവശ്യമാണെന്നും എല്ലാവർക്കും പങ്കാളികളാകാൻ തരത്തിൽ വിപണിയെ തുറന്നുവെക്കണമെന്നും റിലയൻസ് ആവശ്യപ്പെടുന്നു.

അതിവേഗം വളരുന്നതാണ് ഇന്ത്യയിലെ സാറ്റ്‌ലൈറ്റ്‌ സേവന മേഖല. ഇന്ത്യൻ വിപണിയിലേയ്ക്ക് മസ്കിന്റെ സ്റ്റാർലിങ്ക് പതിയെ കടന്നുവരുന്നത് റിലയൻസിന് അമർഷമുണ്ടാക്കുന്നതായി മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യയുടെ മുൻനിര ടെലികോം സേവനദാതാവായ റിലയസിന് വളരെ പ്രധാനമാണ് സാറ്റ്‌ലൈറ്റ് സേവനങ്ങൾ. ഇന്ത്യയിലെ പ്രാദേശിക സേവനദാതാക്കൾ നൽകുന്ന പോലത്തെ മികച്ച വോയ്‌സ്, വീഡിയോ കോളുകൾ എങ്ങനെ ഒരു വിദേശ കമ്പനിക്ക് നൽകാനാകും എന്നതാണ് റിലയൻസിന്റെ ചോദ്യം.

Content Highlights: ambani and musk faceoff again at spectrum allocation

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us