രത്തൻ ടാറ്റയുടെ പിൻഗാമി നോയൽ ടാറ്റ മികച്ച നയതന്ത്രജ്ഞൻ; എസ് പി ഗ്രൂപ്പുമായി 'അനുരഞ്ജനം? '

ഇരു കൂട്ടരും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച വരും ദിവസങ്ങളിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്

dot image

ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയര്മാൻ ആയിരുന്ന രത്തൻ ടാറ്റ ഒക്ടോബർ ഒൻപതിനാണ് മരണപ്പെട്ടത്. രത്തൻ ടാറ്റയുടെ പിൻഗാമിയായി നോയൽ ടാറ്റ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രത്തൻ ടാറ്റയുടെ അർദ്ധ സഹോദരനായ നോയൽ ടാറ്റായുടെ നേതൃത്വം നിലവിൽ വലിയ ചർച്ചയായി തുടരുകയാണ്. ഐറിഷ് പൗരനായ നോയൽ ടാറ്റ, പൊതുജനശ്രദ്ധയിൽ പെടാതെ കമ്പനി പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. നയതന്ത്രപരമായ സമീപനങ്ങൾക്ക് ഏറെ പേര് കേട്ട വ്യക്തി കൂടിയാണ് നോയൽ ടാറ്റ.നോയലിൻ്റെ സ്ഥാനാരോഹണത്തിന് പിന്നാലെ ടാറ്റ ഗ്രൂപ്പും എസ്പി ഗ്രൂപ്പും തമ്മിൽ അനുരഞ്ജനത്തിന് സാധ്യത തെളിയുന്നുവെന്നാണ് വാർത്തകൾ.

ഏഴ് വർഷത്തെ കോർപ്പറേറ്റ് തർക്കത്തിന് ശേഷം ഷാപൂർജി പല്ലോൻജി ഗ്രൂപ്പും ടാറ്റ ഗ്രൂപ്പും അനുരഞ്ജനത്തിനുള്ള ശ്രമങ്ങൾ നടത്തുന്നതായാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ടാറ്റ ​ഗ്രൂപ്പിൻ്റെ നേതൃമാറ്റത്തിന് പിന്നാലെയുള്ള നോയൽ ടാറ്റയുടെ പുതിയ നയതന്ത്ര നീക്കങ്ങളെ സൂഷ്മതയോടെയാണ് ബിസ്സിനസ്സ് ലോകം നോക്കി കാണുന്നത്. ഇരു കൂട്ടരും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച വരും ദിവസങ്ങളിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

എന്തായിരുന്നു ടാറ്റയും എസ് പി ​ഗ്രൂപ്പും തമ്മിലുള്ള പ്രശ്നം ?

2016-ൽ ടാറ്റ സൺസിൻ്റെ ചെയർമാനായിരുന്ന സൈറസ് മിസ്ത്രിയെ പുറത്താക്കിയതോടെയാണ് ഇരു കമ്പനികളും തമ്മിലുള്ള സൗഹൃദബന്ധം തകർന്നത്. ഷാപൂർജി പല്ലോൻജി അഥവാ എസ് പി ഗ്രൂപ്പിന് ടാറ്റ സൺസിൽ 18 ശതമാനത്തോളം മൈനോറിറ്റി ഓഹരിയുണ്ട്. വിരമിച്ചതിന് ശേഷവും ടാറ്റ സൺസിൻ്റെ പ്രവർത്തനങ്ങളിൽ രത്തൻ ടാറ്റ ഇടപെടുകയാണെന്നായിരുന്നു അന്ന് മിസ്ത്രിയുടെ ആരോപണം. എസ്‌പി ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം, ടാറ്റ ഗ്രൂപ്പുമായുള്ള അനുരഞ്ജനം സാമ്പത്തിക വെല്ലുവിളികളെ ലഘൂകരിക്കുകയും ഇൻഫ്രാസ്ട്രക്ചർ സ്ഥാപനമായ അഫ്‌കോൺസിനെ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.

dot image
To advertise here,contact us
dot image