'ടാറ്റക്ക് വേണ്ടി ഇതെങ്കിലും ചെയ്യണം'; ചിത്രം ടാറ്റൂ ചെയ്ത് യുവാവ്

എങ്ങനെയാണ് ടാറ്റയോട് ഇത്ര ആരാധന തോന്നിയതെന്നും വീഡിയോയിൽ യുവാവ് വിവരിക്കുന്നുണ്ട്

dot image

ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ ആയിരുന്ന രത്തൻ ടാറ്റ ഒക്ടോബർ ഒൻപതിനാണ് മരണപ്പെട്ടത്. 86-ാം വയസ്സിലുള്ള അദ്ദേഹത്തിൻ്റെ വിയോഗം ഒരുപാട് പേരെ വേദനിപ്പിച്ച ഒരു വാർത്തയായിരുന്നു. രത്തൻ ടാറ്റയുമായി ബന്ധപ്പെട്ട നിരവധി ഹൃദയസ്‌പർശിയായ കഥകളും പുറത്തു വന്നിരുന്നു . രത്തൻ ടാറ്റയോടുള്ള ആരാധന മൂലം അദ്ദേഹത്തിൻ്റെ ചിത്രം നെഞ്ചിൽ ടാറ്റൂ ചെയ്ത യുവാവിൻ്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ നിറയുന്നത്.

ടാറ്റൂ കലാകാരനായ മഹേഷ് ചവാനാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. "ഇന്ത്യയ്ക്ക് ഒരു ഇതിഹാസത്തെ തന്നെ നഷ്ടപ്പെട്ടു"എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. എങ്ങനെയാണ് ടാറ്റയോട് ഇത്ര ആരാധന തോന്നിയതെന്നും വീഡിയോയിൽ യുവാവ് വിവരിക്കുന്നുണ്ട്. തൻ്റെ അടുത്ത സു​ഹ്യത്ത് ക്യാൻസർ ബാധിതനായിരുന്നു. സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കൊണ്ട് അമിതമായ മെഡിക്കൽ ബില്ലുകളും മരുന്നുകളുടെ പിന്തുണയെല്ലാം ഇല്ലാത്തതിനാൾ അദ്ദേഹം ഏറെ ബുദ്ധിമുട്ടിയിരുന്നു. ആ സമയത്താണ് രത്തൻ ടാറ്റ, ടാറ്റ ട്രസ്റ്റ് എന്ന സംരംഭം ആരംഭിക്കുന്നത്. അതിലൂടെ സുഹൃത്തിന് സഹായം ലഭിച്ചു എന്നാണ് യുവാവ് പറയുന്നത്.

നിരവധി അഭിനന്ദപ്രവാഹങ്ങളും കമൻ്റുകളുമാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. “വിദ്വേഷമില്ലാത്ത മനുഷ്യൻ” “അദ്ദേഹം സത്യസന്ധനായിരുന്നു” "ഇന്ത്യയ്ക്ക് അതിൻ്റെ രത്നത്തെ നഷ്ടപ്പെട്ടു" എന്നിങ്ങനെയാണ് കമൻ്റുകൾ.

Content Highlight: Man gets Ratan Tata’s face tattooed on chest

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us