ആർക്കും പെട്രോൾ പമ്പ് തുടങ്ങാനാകുമോ? അറിയാം നൂലാമാലകളെക്കുറിച്ച്

രാജ്യത്ത് പെട്രോൾ പമ്പ് തുടങ്ങാൻ എന്തൊക്കെ വേണം? ആർക്കൊക്കെ അപേക്ഷിക്കാം?

dot image

സ്വകാര്യവ്യക്തികൾ പെട്രോൾ പമ്പ് തുടങ്ങാൻ തീരുമാനിച്ചാൽ എന്തൊക്കെ നടപടിക്രമങ്ങളാണ് സ്വീകരിക്കേണ്ടത് എന്നറിയാമോ? രാജ്യത്ത് പെട്രോൾ പമ്പ് തുടങ്ങാൻ എന്തൊക്കെ വേണം? ആർക്കൊക്കെ അപേക്ഷിക്കാം?

പെട്രോൾ പമ്പ് തുറക്കാൻ നടപടിക്രമങ്ങളേറെയുണ്ട്. ലൈസൻസും ഡീലർഷിപ്പും മുതൽ അപേക്ഷകൻറെ സാമ്പത്തിക സ്ഥിതി വരെ നിർണായകമാണ്. അപേക്ഷകൻ 21നും 55നും ഇടയിൽ പ്രായമുള്ള ഇന്ത്യക്കാരനായിരിക്കണം. എൻആർഐ ആണെങ്കിൽ 180 ദിവസം ഇന്ത്യയിൽ താമസിച്ചിരിക്കണം. വയസ് തെളിയിക്കുന്ന രേഖകൾക്കൊപ്പം പത്താംക്ലാസിലെ മാര്‍ക്ക് ഷീറ്റും സമര്‍പ്പിക്കണം. കുറഞ്ഞത് മൂന്നുവർഷമെങ്കിലും ബിസിനസ് മേഖലയിൽ പരിചയം വേണം. ക്രിമിനൽ പശ്ചാത്തലമുണ്ടാകരുത്.

അപേക്ഷകന് 25 ലക്ഷം രൂപയുടെ ആസ്തിയുണ്ടായിരിക്കണം. കുടുംബത്തിൻറെ ആസ്തി 50 ലക്ഷത്തിൽ കുറയരുത്. ബോണ്ടുകള്‍, മ്യൂച്വല്‍ഫണ്ടുകള്‍, രജിസ്‌ട്രേഡ് ബാങ്കുകളിലുള്ള നിക്ഷേപങ്ങളോ പോസ്റ്റല്‍ സ്‌കീമുകളോ, നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്,ലിസ്റ്റഡ് കമ്പനികളിലുള്ള ഡീമാറ്റ് അക്കൗണ്ട് , 60% മൂല്യമുള്ള മ്യൂച്ചല്‍ഫണ്ടുകള്‍, ഓഹരികള്‍, ബോണ്ടുകൾ എന്നിവ മാത്രമേ യോഗ്യതയായി പരിഗണിക്കുകയുള്ളൂ.

പെട്രോള്‍ പമ്പ്, ഡീലര്‍മാര്‍ സ്ഥലം തെരഞ്ഞെടുക്കുന്നതാണ് അടുത്ത നടപടി. പമ്പ് തുറക്കാന്‍ പദ്ധതിയിട്ട പ്രദേശത്ത് ഭൂമി സ്വന്തമായോ പാട്ടത്തിനോ എടുക്കണം. ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുക. ഓയില്‍ കമ്പനികള്‍ സ്ഥലം അനുയോജ്യമാണോയെന്ന് പരിശോധിക്കും. രണ്ട് വിധത്തിലുള്ള ഡീലർഷിപ്പാണുള്ളത്. കമ്പനി ഉടമസ്ഥതയിലുള്ളതും ഡീലർ ഉടമസ്ഥതയിലുള്ളതും.

ഗ്രാമങ്ങളിൽ സിങ്കിൾ ഡിസ്പെൻസിങ് യൂണിറ്റിന് 800 സ്ക്വയർ മീറ്റർ സ്ഥലവും രണ്ട് ഡിസ്പെൻസിങ് യൂണിറ്റിന് 1200 സ്ക്വയർ മീറ്റർ സ്ഥലവും വേണം. നഗരങ്ങളിൽ യഥാക്രമം 500ഉം 800 ഉം സ്ക്വയർ മീറ്റർ സ്ഥലമാണ് വേണ്ടത്. ദേശീയപാതയിലാണെങ്കിൽ 1200-2000സ്ക്വയർ മീറ്റർ സ്ഥലമാണ് വേണ്ടത്. പെർമിറ്റ് ഉൾപ്പെടെ ഉള്ള അംഗീകാരങ്ങൾക്കും ലൈസൻസിനുമായി രണ്ടുമുതൽ 5 ലക്ഷം വരെയാണ് ചെലവ്. നഗരങ്ങളിൽ ആയിരം രൂപയാണ് അപേക്ഷാഫീസ്. എന്നാല്‍ ഗ്രാമങ്ങളിലിത് നൂറ് രൂപയാണ്. പെട്രോള്‍ പമ്പ് തുറക്കാന്‍ 60 ലക്ഷം മുതല്‍ ഒരു കോടി രൂപാവരെ മുതല്‍മുടക്ക്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us