'ഞങ്ങൾ മാനസികമായി വളരെയേറെ വേദനിച്ചു'; മാതാപിതാക്കളുടെ വിവാഹ മോചനത്തെക്കുറിച്ച് രത്തൻ ടാറ്റ

'ഇന്നത്തേത് പോലെ വിവാഹമോചനം സാധാരമായിരുന്നില്ല എന്നതാവാം ഞങ്ങൾ കടന്ന് പോയ അവസ്ഥയ്ക്ക് കാരണം'

dot image

ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ ആയിരുന്ന രത്തൻ ടാറ്റ ഒക്ടോബർ ഒൻപതിനാണ് മുംബൈയിലെ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. രണ്ട് പതിറ്റാണ്ടിലേറെയായി വൈവിധ്യമാർന്ന സോൾട്ട്-ടു-സോഫ്റ്റ്‌വെയർ കൂട്ടായ്മയെ നയിച്ച ടാറ്റയയുടെ വിയോ​ഗം ഒരുപാട് പേരെ വേദനിപ്പിച്ച ഒരു വാർത്തയായിരുന്നു. ടാറ്റയുടെ മരണ ശേഷം അദ്ദേ​​ഹവുമായി ബന്ധപ്പെട്ട നിരവധി ഹൃദയസ്‌പർശിയായ കഥകളും പുറത്ത് വന്നിരുന്നു. 1962-ൽ ന്യൂയോർക്കിലെ ഇറ്റാക്കയിലുള്ള കോർനെൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎസ് ആർക്കിടെക്ചർ പൂർത്തിയാക്കിയ ശേഷം ടാറ്റ കുടുംബം നോക്കി നടത്തുന്ന ബിസിനസിൽ ചേർന്നു. പിന്നീട് അദ്ദേഹം ടാറ്റ ഇൻഡസ്ട്രീസിൻ്റെ ചെയർമാനായി. മാതാപിതാക്കളുടെ വിവാഹ മോചനത്തെക്കുറിച്ച് രത്തൻ ടാറ്റ പങ്കുവെച്ച ഓർമ്മകൾ ഇപ്പോൾ വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്.

മാതാപിതാക്കളുടെ വിവാഹമോചനത്തെ കുറിച്ച് രത്തൻ ടാറ്റ

'സന്തോഷകരമായിരുന്നു എൻ്റെ കുട്ടിക്കാലം. എന്നാൽ മുതിരുന്നതിനനുസരിച്ച് എന്നെയും സഹോദരനെയും മാതാപിതാക്കളുടെ വിവാഹമോചനം ബാധിക്കാൻ തുടങ്ങി. ഈ ഘട്ടത്തിൽ ഞങ്ങൾ മാനസികമായി വളരെയേറെ വേദനിച്ചു. ഇന്നത്തേത് പോലെ വിവാഹമോചനം സാധാരമായിരുന്നില്ല എന്നതാവാം ഞങ്ങൾ കടന്ന് പോയ അവസ്ഥയ്ക്ക് കാരണം' എന്നാണ് രത്തൻ ടാറ്റ അഭിമുഖത്തിൽ പറഞ്ഞത്. 'മുത്തശ്ശിയാണ് ഞങ്ങളെ വളർത്തിയത്. എൻ്റെ അമ്മ വീണ്ടും വിവാഹം കഴിച്ചതിന് തൊട്ടുപിന്നാലെ സ്കൂളിലുള്ള കുട്ടികൾ ഞങ്ങളെ കളിയാക്കാൻ തുടങ്ങി. എന്നാൽ എന്തു വിലകൊടുത്തും അന്തസ്സ് നിലനിർത്താൻ ഞങ്ങളുടെ മുത്തശ്ശി ഞങ്ങളെ പഠിപ്പിച്ചു. ആ മൂല്യം ഇന്നും എന്നിൽ നിലനിൽക്കുന്നു'വെന്നും രത്തൻ ടാറ്റ വ്യക്തമാക്കിയിരുന്നു.

രത്തൻ ടാറ്റ ആദ്യ പ്രണയം

പഠനം പൂർത്തിയാക്കിയതിന് ശേഷം ലോസ് ഏഞ്ചൽസിലെ ഒരു ആർക്കിടെക്ചർ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സമയത്തെ തൻ്റെ പ്രണയത്തെക്കുറിച്ചും ടാറ്റ പറഞ്ഞിട്ടുണ്ട്. രണ്ട് വർഷത്തോളം ലോസ് ഏഞ്ചൽസിൽ തന്നെയായിരുന്നു ജോലി ചെയ്തിരുന്നത്. ഒരു പെൺകുട്ടിയുമായി പ്രണയത്തിലാവുകയും കല്ല്യാണം എന്ന തീരുമാനത്തിലേയ്ക്ക് എത്തുകയും ചെയ്തിരുന്നു. ഈ സമയത്തായിരുന്ന രത്തൻ ടാറ്റയുടെ മുത്തശ്ശി അസുഖബാധിതയാകുന്നത്. തന്നെ വളർത്തി വലുതാക്കിയ മുത്തശ്ശിയെ പരിചരിക്കാൻ അദ്ദേഹം ഇന്ത്യയിലേയ്ക്ക് മടങ്ങുകയായിരുന്നു. പിന്നീട് പ്രണയത്തിന് എന്ത് സംഭവിച്ചുവെന്നും രത്തൻ ടാറ്റ പറഞ്ഞിട്ടുണ്ട്. 'ഞാൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നയാൾ എന്നോടൊപ്പം ഇന്ത്യയിലേക്ക് വരുമെന്ന് കരുതി. പക്ഷേ 1962 ലെ ഇന്ത്യ-ചൈന യുദ്ധം കാരണം അവളുടെ രക്ഷിതാക്കൾ അവളെ ഇന്ത്യയിലേക്ക് അയക്കാൻ തയ്യാറായിരുന്നില്ല. പിന്നാലെ ആ ബന്ധം തകർന്നു' എന്നായിരുന്നു അഭിമുഖത്തിൽ രത്തൻ ടാറ്റയുടെ വെളിപ്പെടുത്തൽ.

Content Highlights: When my mother remarried…’ Ratan Tata opened up about his parents separation, childhood and first love

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us