ജിയോ സിനിമ ഇനിയില്ല!; മുകേഷ് അംബാനിയുടെ പുതിയ നീക്കം കളം പിടിക്കുമോ?

മുകേഷ് അംബാനിയുടെ ഈ തീരുമാനത്തെക്കുറിച്ച് വിശദമായി അറിയാം

dot image

സ്റ്റാര്‍ ഇന്ത്യയുടെയും വയാകോം 18 ന്റെയും ലയനത്തെത്തുടര്‍ന്ന് മുകേഷ് അംബാനിയുടെ റിലയന്‍സ് അതിന്റെ പ്രാഥമിക സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായി ഡിസ്‌നി + ഹോട്ട്സ്റ്റാറിനെ നിലനിര്‍ത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രണ്ട് കമ്പനികള്‍ക്കായി ഒരൊറ്റ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി റിലയന്‍സിന്റെ നിലവിലെ സ്ട്രീമിംഗ് സേവനമായ ജിയോസിനിമ, ഡിസ്‌നി + ഹോട്ട്സ്റ്റാറുമായി ലയിക്കുമെന്നാണ് റിപ്പോർട്ട്.

ഡിസ്നി+ ഹോട്ട്സ്റ്റാറിന് 500 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ ഉള്ളപ്പോള്‍ ജിയോ സിനിമയ്ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 100 ദശലക്ഷം ഡൗണ്‍ലോഡുകള്‍ മാത്രമേ ഉള്ളൂ. 2024 ഫെബ്രുവരിയിലെ റിലയൻസും വാൾട്ട് ഡിസ്നിയുടെ ഇന്ത്യയിലെ മീഡിയ ബിസിനസുകളും തമ്മിൽ 8.5 ബില്യൺ ഡോളറിൻ്റെ കരാർ പ്രകാരം ലയിക്കാൻ തീരുമാനിച്ചിരുന്നു. തത്ഫലമായുണ്ടാകുന്ന മീഡിയ ഭീമൻ രണ്ട് പ്രധാനപ്പെട്ട സ്ട്രീമിംഗ് സേവനങ്ങളെയും 100-ലധികം ടിവി സ്റ്റേഷനുകളെയും നിയന്ത്രിക്കുമെന്നായിരുന്നു റിപ്പോർട്ട്.റിലയന്‍സിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2023 സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തില്‍ ജിയോ സിനിമയ്ക്ക് ഏകദേശം 225 ദശലക്ഷം പ്രതിമാസ ഉപഭോക്താക്കള്‍ ഉണ്ടായിരുന്നു. അതേസമയം ഡിസ്‌നി + ഹോട്ട്സ്റ്റാറിൻ്റെ ഉപഭോക്തൃ നിരക്ക് 333 ദശലക്ഷമായിരുന്നു.

പുതിയ സ്ഥാപനം ജിയോഹോട്ട്സ്റ്റാര്‍ എന്നായിരിക്കും അറിയപ്പെടുക. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന് മികച്ച സാങ്കേതിക അടിസ്ഥാന സൗകര്യമുള്ളതിനാല്‍ രണ്ട് പ്ലാറ്റ്ഫോമുകള്‍ക്കും പ്രത്യേകം നില്‍ക്കാനാകും. വരാനിരിക്കുന്ന ഐപിഎല്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആപ്പില്‍ സ്ട്രീം ചെയ്യും. എല്ലാ സ്‌പോര്‍ട്‌സ് കണ്ടന്റുകളും 2025 ജനുവരിയോടെ ജിയോ സിനിമാസില്‍ നിന്ന് ഡിസ്നി+ ഹോട്ട്സ്റ്റാറിലേക്ക് മാറും. ഉപഭോക്താക്കള്‍ക്കുള്ള മാസവരിയില്‍ മാറ്റങ്ങളൊന്നും നിലവില്‍ വന്നിട്ടില്ല.

dot image
To advertise here,contact us
dot image