'അമിത വിലക്കുറവി'ന് വിതരണക്കാരുടെ പൂട്ട്; സ്വിഗ്ഗി, സൊമാറ്റോ, സെപ്റ്റോ തുടങ്ങിയവർക്ക് പണിയാകുമോ?

ഓൾ ഇന്ത്യ പ്രൊഡക്ട്സ് ഡിസ്‌ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ ആണ് പരാതിയുമായി കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യയെ ( സിസിഐ ) സമീപിച്ചിരിക്കുന്നത്

dot image

സ്വിഗ്ഗി, സൊമാറ്റോ, സെപ്റ്റോ, ബ്ലിൻകിറ്റ് പോലുള്ള ഓൺലൈൻ ഡെലിവറി ഭീമൻമാർക്കെതിരെ രാജ്യത്തെതന്നെ വിതരണക്കാരുടെ ഏറ്റവും വലിയ സംഘടന രംഗത്ത്. ഉത്പന്നങ്ങളുടെ വില അമിതമായി കുറയ്ക്കുന്നുവെന്നും, ഡിസ്‌കൗണ്ടുകൾ വാരിക്കോരി നൽകുന്നുവെന്നുമാരോപിച്ചാണ് സംഘടന രംഗത്തുവന്നത്.

ഓൾ ഇന്ത്യ പ്രൊഡക്ട്സ് ഡിസ്‌ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ ആണ് പരാതിയുമായി കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യയെ ( സിസിഐ ) സമീപിച്ചിരിക്കുന്നത്. നെസ്‌ലെ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ പ്രധാനപ്പെട്ട കമ്പനികൾ അടങ്ങുന്നതാണ് ഈ സംഘടന. സൊമാറ്റോ, സ്വിഗ്ഗി, സെപ്റ്റോ പോലുള്ള ഓൺലൈൻ ഡെലിവറി കമ്പനികൾ ഉത്പന്നങ്ങളിൽ അനുവദിക്കാവുന്നതിലും അധികം ഡിസ്‌കൗണ്ട് നൽകുന്നുവെന്നും, നിർമാണച്ചെലവിനും താഴേയ്ക്ക് അടക്കം ഉത്പന്നങ്ങളുടെ വില പോകുന്നുവെന്നും സംഘടന പരാതിയിൽ പറയുന്നു.

ഇതിന് പുറമെ പരമ്പരാഗതമായി വിതരണശൃംഖലയിൽ ഏർപ്പെട്ടിരിക്കുന്ന സാധാരണക്കാരെ ഇത്തരം കമ്പനികൾ തഴയുന്നതായും പരാതിയിലുണ്ട്. ഈ രീതി നിരവധി ആളുകളുടെ തൊഴിൽനിഷേധത്തിന് കാരണമാകുന്നുവെന്നും, ജീവിക്കാൻ ഇവർക്കു വേറെ മാർഗ്ഗമില്ലാതായിരിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. ഇത്തരം പരമ്പരാഗതമായുള്ള ആളുകളെ സംരക്ഷിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും സംഘടന ആവശ്യപ്പെടുന്നു.

ഇന്ത്യയിൽ ഏറെ വളർന്നുവരുന്ന മാർക്കറ്റാണ് ഓൺലൈൻ ഡെലിവറി സർവീസ് പ്രൊവൈഡർമാരുടേത്. സെപ്റ്റോയും, സൊമാറ്റോയും, ബ്ലിൻകിറ്റും എല്ലാമാണ് ഈ മാർക്കറ്റിന് താങ്ങിനിർത്തുന്ന കമ്പനികൾ. നേരത്തെ ഓഗസ്റ്റിൽ നടന്ന വിവിധ പരിശോധനകളിൽ ആമസോണും, ഫ്ലിപ്കാർട്ടുമെല്ലാം ഇത്തരത്തിൽ അമിതമായി വിലകുറച്ച് സാധനങ്ങൾ വിൽക്കുന്നുവെന്ന് കണ്ടെത്തയിരുന്നു. അതുകൊണ്ടുതന്നെ, ഇപ്പോൾ ലഭിച്ചിരിക്കുയാണ് പരാതിയിലും സിസിഐക്ക് നടപടിയെടുക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് കരുതപ്പെടുന്നത്.

Content Highlights: distributors against discounts offered by online delivery apps

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us