ഒരാഴ്ച മാത്രം ശരാശരി 3244 സൈബർ അറ്റാക്കുകൾ, കോർപ്പറേറ്റുകൾ ഹാക്കർമാരുടെ 'പണച്ചാക്കുകളാ'കുന്നെന്ന് റിപ്പോർട്ട്

റിലയൻസ്, അദാനി, ടാറ്റ, മാരുതി സുസുക്കി തുടങ്ങിയ കമ്പനികളെല്ലാം സൈബർ സുരക്ഷ ശക്തമാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്

dot image

ഇന്ത്യൻ കോർപ്പറേറ്റ് ഭീമന്മാർക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾ വർധിക്കുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. കഴിഞ്ഞ ആറ് മാസത്തിൽ ഒരാഴ്ച മാത്രം 3244 സൈബർ അറ്റാക്കുകൾ ഉണ്ടാകുന്നുവെന്നും, ലോകമെമ്പാടുമുള്ള കണക്കിനേക്കാൾ ഇരട്ടിയാണ് ഇന്ത്യയിലേതെന്നുമാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

ഇത്തരത്തിൽ നിരവധി കമ്പനികൾക്ക് ഹാക്കർമാരുടെ ഡിമാൻഡുകൾക്ക് വഴങ്ങേണ്ടി വന്നതായും റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ മാസങ്ങളിൽ ഹാക്കിങ് മൂലം രാജ്യത്തെ ഒരു പ്രധാനപ്പെട്ട സാമ്പത്തിക സ്ഥാപനത്തിൻ്റെ നിരവധി വിവരങ്ങൾ ചോർന്നതായും, എന്നാൽ അവ ഉടൻ പരിഹരിക്കപ്പെട്ടതായും റിപ്പോർട്ട് പറയുന്നു. ഇവർക്ക് പുറകെ മറ്റൊരു എഞ്ചിനീയറിംഗ് കമ്പനിക്കും സമാനമായ ഹാക്കിങ് നേരിടേണ്ടിവന്നുവെന്നും അവസാനം വലിയ തുക കൊടുത്താണ് ഡാറ്റകൾ തിരിച്ചെടുത്തതെന്നുമാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

ഇത്തരത്തിൽ വർധിച്ചുവരുന്ന സൈബർ അറ്റാക്കുകൾ മൂലം കമ്പനികൾ കനത്ത സുരക്ഷയാണ് തങ്ങളുടെ ശൃംഖലകളിൽ ഏർപ്പെടുത്തുന്നത്. റിലയൻസ്, അദാനി, ടാറ്റ, മാരുതി സുസുക്കി തുടങ്ങിയ കമ്പനികളെല്ലാം ഈ വിഷയത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.

ഹാക്കർമാർ ആവശ്യപ്പെടുന്ന തുക അത്ര ചെറുതല്ലാത്തതിനാൽ എന്ത് വില കൊടുത്തും സൈബർ സുരക്ഷ ശക്തമാക്കുകയാണ് കമ്പനികൾ.

മാസങ്ങൾക്ക് മുൻപ് മൈക്രോസോഫ്റ്റ് പണിമുടക്കിയപ്പോൾ നിരവധി കമ്പനികളുടെ മാനേജ്‌മെൻ്റുകൾ ഉണർന്ന് പ്രവർത്തിച്ചതായും, തങ്ങളുടെ സെക്യൂരിറ്റി എത്രത്തോളം മികച്ചതാണെന്ന് വിലയിരുത്തിയതായും റിപ്പോർട്ട് പറയുന്നു. ഇത്തരത്തിൽ പലർക്കും ഇന്ന് കൃത്യമായ സൈബർ അവബോധമുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് അടക്കമുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ചുവരെ തട്ടിപ്പുകൾ നടക്കുന്ന ഇക്കാലത്ത് സുരക്ഷയ്ക്കായി വലിയ തുക തന്നെയാണ് കമ്പനികൾ മാറ്റിവെക്കുന്നെതന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Content Highlights: rising cyber attacks prompts companies to take correct measures

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us