ഇന്ത്യയിലെ മീഡിയ ബിസിനസ് ഭീമനാകാൻ അംബാനി; സ്റ്റാർ ഇന്ത്യ-വയാകോം 18 ലയനത്തിന് അംഗീകാരം, ഏഴ് ചാനലുകൾ വിൽക്കും

പുതിയ കമ്പനിക്ക് 70,000 കോടി രൂപയുടെ മൂല്യമാണ് പ്രതീക്ഷിക്കപ്പെടുന്നത്

dot image

സ്റ്റാർ ഇന്ത്യ-വയാകോം 18 ലയനത്തിന് അംഗീകാരം നൽകി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പുറത്തിറങ്ങി. ലയനത്തിന്റെ വിവിധ തലങ്ങൾ വിശദീകരിച്ച് പുറത്തിറക്കിയ റിപ്പോർട്ടിൽ കമ്പനിയെ സംബന്ധിച്ച് നിരവധി കാര്യങ്ങൾ പരാമർശിക്കുന്നുണ്ട്.

ലയനത്തിന് അനുമതി ലഭിക്കേണ്ടതിന്റെ ഭാഗമായി, നിലവിലുള്ള അവകാശങ്ങളുടെ കാലാവധി തീരുന്നവരേയ്ക്കും ഐപിഎൽ, ഐസിസി, ബിസിസിഐ തുടങ്ങിയ ക്രിക്കറ്റ് റൈറ്റുകളെ ബണ്ടിൽ ചെയ്യേണ്ടെന്ന് ഇരു കമ്പനികളും തീരുമാനിച്ചിട്ടുണ്ട്. പരസ്യങ്ങൾക്കുള്ള സ്ലോട്ടുകളിലും മാറ്റമുണ്ടാകില്ല.


നിലവിലെ കാലാവധിക്കിടെ ടിവിയിലും, സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലും പരസ്യ നിരക്ക് താങ്ങാനാകാത്ത നിലയിലേക്ക് വർധിപ്പിക്കില്ലെന്നും റിപ്പോർട്ടിലുണ്ട്. കൂടാതെ ഹംഗാമ, സൂപ്പർ ഹംഗാമ തുടങ്ങിയ ഏഴ് ടിവി ചാനലുകൾ വിൽക്കാനും തീരുമാനമാനിച്ചിട്ടുണ്ട്. ലയനം മൂലം ഉണ്ടാകുന്ന പുതിയ കമ്പനിയിൽ റിലയൻസ് 56% ഓഹരികളും കൈവശം വെയ്ക്കുമെന്നാണ് സൂചന. ഡിസ്നി 37%, ബോധി ട്രീ സിസ്റ്റംസ് 7% ഓഹരികളും കൈവശം വെക്കും. പുതിയ കമ്പനിക്ക് 70,000 കോടി രൂപയുടെ മൂല്യമാണ് പ്രതീക്ഷിക്കപ്പെടുന്നത്. റിലയൻസ് 11,500 കോടി പുതിയ കമ്പനിയിൽ നിക്ഷേപിച്ചേക്കും. ഇതോടെ മീഡിയ ബിസിനസ് മേഖലയിൽ അംബാനിയുടെ ആകെ നിക്ഷേപം 22,000 കൂടിയായി ഉയരും.

ഡിസ്നി+ ഹോട്ട്സ്റ്റാറിന് 500 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ ഉള്ളപ്പോള്‍ ജിയോ സിനിമയ്ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 100 ദശലക്ഷം ഡൗണ്‍ലോഡുകള്‍ മാത്രമേ ഉള്ളൂ. 2024 ഫെബ്രുവരിയിലെ റിലയൻസും വാൾട്ട് ഡിസ്നിയുടെ ഇന്ത്യയിലെ മീഡിയ ബിസിനസുകളും തമ്മിൽ 8.5 ബില്യൺ ഡോളറിൻ്റെ കരാർ പ്രകാരം ലയിക്കാൻ തീരുമാനിച്ചിരുന്നു. തത്ഫലമായുണ്ടാകുന്ന മീഡിയ ഭീമൻ രണ്ട് പ്രധാനപ്പെട്ട സ്ട്രീമിംഗ് സേവനങ്ങളെയും 100-ലധികം ടിവി സ്റ്റേഷനുകളെയും നിയന്ത്രിക്കുമെന്നായിരുന്നു റിപ്പോർട്ട്.റിലയന്‍സിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2023 സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തില്‍ ജിയോ സിനിമയ്ക്ക് ഏകദേശം 225 ദശലക്ഷം പ്രതിമാസ ഉപഭോക്താക്കള്‍ ഉണ്ടായിരുന്നു. അതേസമയം ഡിസ്‌നി + ഹോട്ട്സ്റ്റാറിൻ്റെ ഉപഭോക്തൃ നിരക്ക് 333 ദശലക്ഷമായിരുന്നു.

പുതിയ സ്ഥാപനം ജിയോഹോട്ട്സ്റ്റാര്‍ എന്നായിരിക്കും അറിയപ്പെടുക. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന് മികച്ച സാങ്കേതിക അടിസ്ഥാന സൗകര്യമുള്ളതിനാല്‍ രണ്ട് പ്ലാറ്റ്ഫോമുകള്‍ക്കും പ്രത്യേകം നില്‍ക്കാനാകും. വരാനിരിക്കുന്ന ഐപിഎല്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആപ്പില്‍ സ്ട്രീം ചെയ്യും. എല്ലാ സ്‌പോര്‍ട്‌സ് കണ്ടന്റുകളും 2025 ജനുവരിയോടെ ജിയോ സിനിമാസില്‍ നിന്ന് ഡിസ്നി+ ഹോട്ട്സ്റ്റാറിലേക്ക് മാറും. ഉപഭോക്താക്കള്‍ക്കുള്ള മാസവരിയില്‍ മാറ്റങ്ങളൊന്നും നിലവില്‍ വന്നിട്ടില്ല.

Content Highlights: deal report of star india - reliance merger out

dot image
To advertise here,contact us
dot image