ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് ഈ മാസം ഇതുവരെ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 85,790 കോടിയുടെ ഓഹരികള്‍. ഒക്ടോബര്‍ ഒന്നുമുതല്‍ 25 വരെയുള്ള കണക്കാണിത്. ചൈനീസ് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ച ഉത്തേജക നടപടികളില്‍ പ്രതീക്ഷയര്‍പ്പിച്ച് വിദേശ നിക്ഷേപകര്‍ അവിടേയ്ക്ക് പോയതാണ് ഇന്ത്യന്‍ ഓഹരിവിപണിയുടെ ഇടിവിന് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇതിന് മുന്‍പ് 2020 മാര്‍ച്ചിലാണ് ഇത്രയും വലിയ തോതില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ചത്.
2020ല്‍ 61,973 കോടിയുടെ ഓഹരികളാണ് പിന്‍വലിച്ചത്. സെപ്റ്റംബറില്‍ ഒന്‍പത് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിദേശ നിക്ഷപം ആകര്‍ഷിച്ച ശേഷമാണ് ഓഹരി വിപണിയില്‍ അടുത്ത മാസം കനത്ത ഇടിവ് നേരിട്ടത്. സെപ്റ്റംബറില്‍ 57,724 കോടിയാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഒഴുക്കിയത്.
ഈ വര്‍ഷം മൊത്തം പരിശോധിച്ചാല്‍ ഏപ്രില്‍, മെയ്, ജനുവരി, ഒക്ടോബര്‍ മാസങ്ങള്‍ ഒഴിച്ചാല്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വലിയ തോതിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. ഏപ്രില്‍- മെയ് മാസത്തില്‍ 34,252 കോടി രൂപയാണ് പിന്‍വലിച്ചത്.
CONTENT HIGHLIGHTS: Indian equities in october on attractive chinese market valuations