ആദ്യം കിഡ്നാപ്പ് ചെയ്യപ്പെട്ടു, പിന്നീട് ബോംബ് സ്ഫോടനത്തെ അതിജീവിച്ചു; ഗൗതം അദാനിയുടെ ജീവിതകഥ

ഇന്ത്യയുടെ രണ്ടാമത്തെ ധനികനായ ഗൗതം അദാനി ഒന്നല്ല രണ്ട് തവണയാണ് ജീവന് ഭീഷണിയായ സംഭവങ്ങളിൽ നിന്ന് രക്ഷപ്പെട്ടത്.

dot image

ഇന്ത്യയിലെ ധനികരില്‍ രണ്ടാമനായ ഗൗതം അദാനി ഒന്നല്ല രണ്ട് തവണയാണ് ജീവന് ഭീഷണിയായ സംഭവങ്ങളിൽ നിന്ന് രക്ഷപ്പെട്ടിട്ടുള്ളത് . ഗൗതം അദാനിയുടെ നിലവിലെ സമ്പത്തിൻ്റെ മൂല്യം 93.5 ബില്യൺ ഡോളറാണ്. ഊർജം മുതൽ കൃഷി, റിയൽ എസ്റ്റേറ്റ്, പ്രതിരോധം തുടങ്ങി വിവിധ മേഖലകളിൽ അദാനി ഗ്രൂപ്പ് ഇതിനോടകം തന്നെ വിജയക്കൊടി നാട്ടിക്കഴിഞ്ഞു. എന്നാൽ നമ്മളില്‍ എത്രപേർക്ക് അറിയാം മരണത്തില്‍ നിന്ന് അദാനി തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആ സംഭവങ്ങള്‍?

1998ലെ തട്ടികൊണ്ട് പോകൽ

1998ലാണ് ആദ്യത്തെ നിർഭാ​ഗ്യകരമായ സംഭവം നടക്കുന്നത്. ഗൗതം അദാനിയെയും കൂട്ടാളിയായ ശാന്തിലാൽ പട്ടേലിനെയും അഹമ്മദാബാദിൽ കൊള്ളക്കാർ തോക്കിന് മുനയിൽ നിർത്തി തട്ടിക്കൊണ്ടുപോവുകയായിരന്നു. കർണാവതി ക്ലബിൽ നിന്ന് തിരികെ വരുമ്പോഴാണ് കാറിൽ യാത്ര ചെയ്തിരുന്ന ഇരുവരെയും ഗുണ്ടകൾ പതിയിരുന്ന ആക്രിച്ചത്. സ്‌കൂട്ടറിലെത്തിയ കൊള്ളക്കാർ കാർ നിർത്താൻ നിർബന്ധിക്കുകയും, തുടർന്ന് അദാനിയെയും പട്ടേലിനെയും തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഒരു അജ്ഞാത സ്ഥലത്തേക്ക് ഇരുവരേയും കൊണ്ടുപോവുകയും മോചിപ്പിക്കാൻ $1.5 മുതൽ $2 ദശലക്ഷം വരെ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. ഇരുവരെയും അടുത്ത ദിവസം തന്നെ വിട്ടയച്ചിരുന്നു. മോചനദ്രവ്യം നൽകിയോ ഇല്ലയോ എന്നതിൽ വ്യക്തതയില്ലെന്നും ഫിനാൻഷ്യൽ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2008ലെ താജ് ഹോട്ടൽ ബോംബ് സ്ഫോടനം

2008 നവംബർ 26-ന് താജ് ഹോട്ടലിലെ ഭീകരാക്രമണത്തിൽ ബന്ദിയാക്കപ്പെട്ടവരിൽ അദാനിയുമുണ്ടായിരുന്നു. താജ് ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി ദുബായ് പോർട്ട് സിഇഒ മുഹമ്മദ് ഷറഫിനൊപ്പം അദാനി എത്തിയതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തിരുന്നു. അതിനു ശേഷം, ബില്ല് അടച്ച് പുറത്തുകടക്കാൻ ഒരുങ്ങുമ്പോഴാണ് ഭീകരർ ഹോട്ടലിന് നേരെ ആക്രമണം നടത്തിയത്. താജ് ജീവനക്കാർ അദാനിയെയും മറ്റ് അതിഥികളെയും സുരക്ഷിതമാക്കാനായി ആദ്യം ഹോട്ടൽ അടുക്കളയിലേക്കും, പിന്നീട് ബേസ്‌മെൻ്റിലേക്കും കൊണ്ടുപോവുകയായിരുന്നു. ഇങ്ങനെ ഒരു ​രാത്രി മുഴുവൻ അദ്ദേഹം ബേസ്മെൻ്റിൽ ചെലവഴിച്ചതായാണ് പറയപ്പെടുന്നത്.

Content Highlight- First got Kidnapped, Later Bomb Blast Survivor - the business icon Gautam Adani's survival story

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us