ആമസോൺ ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിൽ ഇഡി റെയ്ഡ്; റിപ്പോർട്ട്

ഡൽഹി, മുംബൈ, ​ഗു‍ർ​ഗ്രാം, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ അടക്കം ഇരുപത്തിയൊന്ന് സ്ഥലങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്

dot image

ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ ഡി) രാജ്യവ്യാപകമായി പരിശോധന നടത്തുന്നുവെന്ന് റിപ്പോർ‌ട്ട്. ന്യൂസ് 18നാണ് ഇ-കോമേഴ്സ് ഭീമന്മാരുമായി ബന്ധപ്പെട്ട് നടക്കുന്ന ഇ ഡി റെയ്ഡിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അപ്പാരിയോ റീട്ടെയിൽ, ശ്രേയാഷ് റീട്ടെയിൽ, ദർശിത റീട്ടെയിൽ, ആഷിയാന റീട്ടെയിൽ എന്നിവയാണ് ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുമായി ബന്ധപ്പെട്ട് ഇഡി പരിശോധിക്കുന്ന സ്ഥാപനങ്ങളെന്നും ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ഡൽഹി, മുംബൈ, ​ഗു‍ർ​ഗ്രാം, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ അടക്കം ഇരുപത്തിയൊന്ന് സ്ഥലങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

50,000 കോടി രൂപയുടെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻ്റ് ആക്ട് (ഫെമ) ചട്ടങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ഫ്ലിപ്പ്കാർട്ട് പ്രതികരിച്ചില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആമസോണിലൂടെയും ഫ്ലിപ്കാർട്ടിലൂടെയും ബിസിനസ്സ് നടത്തുന്ന ചില 'ഇഷ്ടപ്പെട്ട' കച്ചവടക്കാരും വിൽപ്പനക്കാരും നടത്തുന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് റെയ്ഡ് സംബന്ധിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

Content Highlights: ED conducts pan-India search at e-commerce platforms Amazon, Flipkart and their entities

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us