ഇടിഞ്ഞ് താഴോട്ട്; റെക്കോര്‍ഡ് താഴ്ച്ചയിലേക്ക് രൂപയുടെ മൂല്യം

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് ഇന്നും തുടരുന്നു

dot image

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് ഇന്നും തുടരുന്നു. മൂല്യത്തില്‍ ഒരു പൈസയുടെ ഇടിവ് രേഖപ്പെടുത്തിയതോടെയാണ് പുതിയ താഴ്ച കുറിച്ചത്. വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 84.40 രൂപയായി താഴ്ന്ന് സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ എത്തി. എന്നാല്‍ ഓഹരി വിപണി ഇന്ന് താഴ്ന്ന നിലവാരത്തില്‍ നിന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തിരിച്ചു കയറുന്നതാണ് കണ്ടത്.

ബിഎസ്ഇ സെന്‍സെക്സ് നൂറിലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 23,600 എന്ന സൈക്കോളജിക്കല്‍ ലെവലിലാണ്. എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ്, എച്ച്സിഎല്‍ ടെക് ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ അള്‍ട്രാടെക് സിമന്റ്, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, ശ്രീറാം ഫിനാന്‍സ് എന്നിവ നഷ്ടത്തിലാണ്.

ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുന്നതും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും രൂപയുടെ മൂല്യത്തെ ബാധിച്ച മറ്റൊരു ഘടകമാണ്. രൂപയെ പിടിച്ചുനിര്‍ത്താന്‍ ഡോളര്‍ വിറ്റഴിക്കുന്നത് റിസര്‍വ് ബാങ്ക് തുടരുകയാണ്. ഇത് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തെ ബാധിച്ചിട്ടുണ്ട്.

Content Highlights: rupee falls 1 paisa to all time low against us dollar

dot image
To advertise here,contact us
dot image