വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എസ്ബിഐ. എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്ക് ആണ് വര്‍ധിപ്പിച്ചത്. 5 ബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. മൂന്ന് മാസം, ആറുമാസം, ഒരു വര്‍ഷം, മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള വായ്പകളുടെ പലിശനിരക്കാണ് വര്‍ധിക്കുക.
നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയുള്ള കാലയളവില്‍ എടുക്കുന്ന വായ്പകള്‍ക്കാണ് ഇത് ബാധകമാകുക. മൂന്ന് മാസം കാലാവധിയുള്ള വായ്പയുടെ എംസിഎല്‍ആര്‍ നിരക്ക് 8.50 ശതമാനത്തില്‍ നിന്ന് 8.55 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ആറുമാസം കാലാവധിയുള്ള വായ്പയുടെ പലിശനിരക്ക് 8.85 ശതമാനത്തില്‍ നിന്ന് 8.90 ശതമാനമായാണ് ഉയര്‍ത്തിയത്. ഒരു വര്‍ഷം കാലാവധിയുള്ള വായ്പയുടെ പലിശനിരക്ക് 8.95 ശതമാനത്തില്‍ നിന്ന് 9 ശതമാനമായിട്ടാണ് വര്‍ധിപ്പിച്ചത്.
രണ്ട് വര്‍ഷം കാലാവധിയുള്ള വായ്പയുടെ എംസിഎല്‍ആര്‍ നിരക്ക് 9.05 ശതമാനമായും മൂന്ന് വര്‍ഷം കാലാവധിയുള്ളതിന്റേത് 9.10 ശതമാനമായും തുടരും.പുതുക്കിയ നിരക്ക് ഇന്ന് പ്രാബല്യത്തില്‍ വന്നു. ബാങ്ക് നല്‍കുന്ന ഏറ്റവും കുറഞ്ഞ വായ്പാനിരക്കാണ് എംസിഎല്‍ആര്‍ നിരക്ക്.
Content Highlights: state bank of indian hikes lending rates