കൂപ്പുകുത്തിയ രൂപ തിരിച്ചുകയറി; മൂല്യം ഉയര്‍ന്നു

റെക്കോര്‍ഡ് താഴ്ച്ചയിലേക്ക് ഇടിഞ്ഞ രൂപ തിരിച്ചുകയറി

dot image

റെക്കോര്‍ഡ് താഴ്ച്ചയിലേക്ക് ഇടിഞ്ഞ രൂപ തിരിച്ചുകയറി. ഡോളര്‍ ഒന്നിന് 84 രൂപ 38 പൈസ എന്ന നിലയില്‍ എട്ടു പൈസയുടെ നേട്ടത്തോടെയാണ് മൂല്യം ഉയര്‍ന്നത്.രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില താഴ്ന്ന നിലവാരത്തില്‍ എത്തിയതാണ് രൂപയുടെ മൂല്യം ഉയരാന്‍ സഹായകമായതെന്ന് വിദഗ്ദര്‍ പറയുന്നു.ഓഹരി വിപണിയില്‍ നിന്ന് വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുകയും ഡോളര്‍ ശക്തിയാര്‍ജിക്കുകയും ചെയ്യുന്നതിനിടെയാണ് രൂപയുടെ തിരിച്ചുവരവ്.

ഇന്ന് 84.42 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ 84.38 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഉയരുകയായിരുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 71.40 ഡോളര്‍ എന്ന നിലയിലാണ്. വ്യാഴാഴ്ച ഏഴു പൈസയുടെ നഷ്ടത്തോടെ 84.46 എന്ന തലത്തിലേക്ക് താഴ്ന്നതോടെയാണ് രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ച രേഖപ്പെടുത്തിയത്.

അതിനിടെ ഓഹരി വിപണിയില്‍ ഇടിവ് തുടരുകയാണ്. ബിഎസ്ഇ സെന്‍സെക്സ് 500 പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റി 23,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ എത്തി. ഐടി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

Content Highlights: rupee rises 8 paise against us dollar in early trade

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us