നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വൈറ്റ് ഹൗസിലേക്കുള്ള മടങ്ങിവരവിലും ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളുടെ (ഇടിഎഫ്) വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തിലുമുള്ള ശുഭാപ്തിവിശ്വാസത്തിനിടയില്‍ ബിറ്റ്‌കോയിന്‍ വ്യാഴാഴ്ച 95,004.50 ഡോളറിന്റെ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലേക്ക് ഉയര്‍ന്നു. ഇത് ഉടന്‍ തന്നെ 100,000 ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുതായി നിരീക്ഷകര്‍ പറഞ്ഞു.
കോയിന്‍ മെട്രിക്സ് അനുസരിച്ച്, ക്രിപ്‌റ്റോകറന്‍സി അവസാനമായി ട്രേഡ് ചെയ്തത് $94,375.79 എന്ന നിലയിലാണ്. ഇത് ഇന്ന് 1.5% ഉയര്‍ന്നു. ബ്ലാക്ക്‌റോക്കിന്റെ iShares Bitcoin Trust ETF (IBIT) ന്റെ ഓപ്ഷന്‍ ട്രേഡിംഗ് ഈ ആഴ്ച ആദ്യം ആരംഭിച്ചതോടെയാണ് റെക്കോര്‍ഡ് ഭേദിക്കുന്ന കയറ്റം വരുന്നത്. ഗ്രേസ്‌കെയില്‍, ബിറ്റ്‌വൈസ്, ബിറ്റ്‌കോയിന്‍ ETF-കള്‍ക്കുള്ള അധിക ഓപ്ഷനുകള്‍ എന്നിവയുടെ ട്രേഡിംഗ് വരും ദിവസങ്ങളില്‍ ആരംഭിക്കും. കോയിന്‍ ഗീക്കോയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം. ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ക്രിപ്‌റ്റോ മാര്‍ക്കറ്റിന്റെ മൂല്യം 800 ബില്യണ്‍ ഡോളറിലധികം കൂട്ടി.
ബിറ്റ്‌കോയിന്റെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ഹോള്‍ഡറായ മൈക്രോ സ്ട്രാറ്റജിയുടെ സ്റ്റോക്ക് ബുധനാഴ്ച 10% ആണ് ഉയര്‍ന്നത്. പ്രതിവാര നേട്ടം 39% ആയി ഉയര്‍ത്തി. ഇപ്പോള്‍ ഏകദേശം 31 ബില്യണ്‍ ഡോളര്‍ ബിറ്റേ്കായിന്‍ കൈവശം വച്ചിരിക്കുന്ന മൈക്രോ സ്ട്രാറ്റജി ഡിജിറ്റല്‍ അസറ്റ് ഹോള്‍ഡിംഗുകള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനായി കണ്‍വെര്‍ട്ടിബിള്‍ സീനിയര്‍ നോട്ടുകളിലൂടെ 2.6 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. ഒരുകാലത്ത് ഡിജിറ്റല്‍ ആസ്തികളില്‍ സംശയമുണ്ടായിരുന്ന ട്രംപ് തിരഞ്ഞെടുപ്പ് സമയത്ത് വ്യവസായം ലോബിയിംഗ് ശ്രമങ്ങള്‍ക്കു വേണ്ടി എല്ലാ വിധ സഹായവും ചെയ്തു നല്‍കിയിരുന്നു.
Content Highlights: bitcoin rises above 95000 for the first time