രണ്ടും കല്പിച്ച് കർണാടക, 'നന്ദിനി' പാല്‍ ഡൽഹിയിലേക്ക്; അമുലിന് വെല്ലുവിളിയാകുമോ?

നന്ദിനി എന്ന ബ്രാൻഡിൽ പ്രവർത്തിക്കുന്ന കർണാടക മിൽക്ക് ഫെഡറേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്

dot image

'നന്ദിനി' ഇനി ഡൽ​ഹിയിലേക്ക്…….തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദത്തിന് പ്രത്യേകമായി നെയ്യ് നൽകുന്ന കർണാടകയിലെ പ്രശസ്ത പാൽ ബ്രാൻഡായ നന്ദിനി മിൽക്ക് ഡൽഹി വിപണിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നു. ഗുണനിലവാരത്തോടും പാരമ്പര്യത്തോടുമുള്ള നെയ്യ് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നന്ദിനി, തിരുപ്പതി ലഡ്ഡൂകളുടെ നെയ്യ് വിതരണം എന്ന ലക്ഷ്യം ഏറ്റെടുത്തത്. ഇന്ന് രാജ്യതലസ്ഥാനത്ത് ബ്രാൻഡ് ഔദ്യോഗികമായി അവതരിപ്പിക്കും. നന്ദിനി മിൽക്കിൻ്റെ ഡൽഹിയിലേക്കുള്ള ആദ്യ പ്രവേശനം അടയാളപ്പെടുത്തി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരിപാടി ഉദ്ഘാടനം ചെയ്തു. ഡൽഹിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നതോടെ ഡയറി വിപണിയിൽ ആധിപത്യം പുലർത്തുന്ന അമുൽ, മദർ ഡെയറി തുടങ്ങി വിപണിയില്‍ മേല്‍ക്കെെയ്യുള്ള ബ്രാന്‍ഡുകളുമായി മത്സരിക്കാൻ ഒരുങ്ങുകയാണ് നന്ദിനി മിൽക്ക്. കർണാടക മിൽക്ക് ഫെഡറേഷനാണ് പദ്ധതിക്ക് പിന്നിലുള്ളത്.

കർണ്ണാടക, മഹാരാഷ്ട്ര, ഗോവ, ഹൈദരാബാദ്, ചെന്നൈ, കേരളം എന്നിവിടങ്ങളിൽ ഉൽപ്പന്നങ്ങളുള്ള കെഎംഎഫ് ഇതിനകം തന്നെ ദക്ഷിണ, പടിഞ്ഞാറൻ ഇന്ത്യയിൽ നന്നായി വിപണിയുള്ള ബ്രാൻഡാണ്. മഹാരാഷ്ട്രയിൽ, മുംബൈ, പൂനെ, നാഗ്പൂർ, സോലാപൂർ തുടങ്ങിയ നഗരങ്ങളിൽ നന്ദിനി ഉൽപ്പന്നങ്ങൾ ലഭ്യമാണ്. ഡൽഹി വിപണിയിൽ പ്രവേശിക്കുന്നതിലൂടെ ഉത്തരേന്ത്യയിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനും മത്സരാധിഷ്ഠിതമായ ഡയറി വിപണിയുടെ ഒരു പങ്ക് പിടിക്കാനുമാണ് കെഎംഎഫ് ലക്ഷ്യമിടുന്നത്.

നവംബർ 21 മുതൽ ഡൽഹിയിൽ നന്ദിനി പാൽ ഉൽപന്നങ്ങൾ വൻതോതിൽ ലഭ്യമാകുമെന്ന് കർണാടക മിൽക്ക് ഫെഡറേഷൻ അറിയിച്ചു. സംസ്ഥാനത്ത് തങ്ങളുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോ വിപുലീകരിക്കുന്നതിനായി 2024 നവംബർ 26 ന് കർണാടകയിൽ ദോശ, ഇഡ്‌ലി മാവ് അവതരിപ്പിക്കാനും ബ്രാൻഡ് പദ്ധതിയിടുന്നുണ്ട്. ഉത്തരേന്ത്യയിലെ വീടുകളിൽ അമുലും മദർ ഡയറിയും ആധിപത്യം പുലർത്തുന്നെങ്കില്‍, ദക്ഷിണേന്ത്യയില്‍ നന്ദിനി മിൽക്കിനാണ് അതേ റാങ്കിംഗ്. കർണാടക കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷൻ ലിമിറ്റഡിൻ്റെ ഉടമസ്ഥതയിലുള്ള നന്ദിനി, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം എന്നിവയുൾപ്പെടെ അയൽ സംസ്ഥാനങ്ങളിലുടനീളം വിപുലമായ വിതരണ ശൃംഖലയുള്ള കർണാടകയിലെ ഏറ്റവും വലിയ പാൽ ബ്രാൻഡാണ്. ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (അമുൽ) കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്ഷീര സഹകരണ സംഘമാണ് കെഎംഎഫ്.

കർണാടക കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷൻ ലിമിറ്റഡിൻ്റെ ആദ്യത്തെ ക്ഷീര സഹകരണ സംഘങ്ങൾ കുടക് ജില്ലയിലെ കുടിഗെയിൽ 1955-ലാണ് ആരംഭിക്കുന്നത്. അക്കാലത്ത് പായ്ക്കറ്റ് പാൽ സംവിധാനമില്ലാതിരുന്നതിനാൽ കർഷകർ നേരിട്ട് വീടുകളിൽ പാൽ എത്തിച്ചിരുന്നു. പിന്നീട് പാലിൻ്റെ ക്ഷാമം അനുഭവപ്പെട്ടാൻ തുടങ്ങി. 1970-കളിൽ ഇന്ത്യയുടെ ധവളവിപ്ലവത്തിൻ്റെ കാലത്ത് ലോകബാങ്ക് പദ്ധതികളുടെ പിന്തുണയോടെ പാൽ ഉൽപ്പാദനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നില്ല. 1974-ൽ കർണാടക സർക്കാർ ഈ ഡയറി പദ്ധതികൾ നടപ്പിലാക്കുന്നതിനായി കർണാടക ഡയറി ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (കെഡിസിസി) രൂപീകരിച്ചു. 1984-ഓടെ കെഡിസിസിയെ കർണാടക മിൽക്ക് ഫെഡറേഷൻ എന്ന് പുനർനാമകരണം ചെയ്തു. അത് പിന്നീട് 'നന്ദിനി' എന്ന ബ്രാൻഡിൽ പാക്കു ചെയ്ത പാലും മറ്റ് ഉൽപ്പന്നങ്ങളും വിൽക്കാൻ തുടങ്ങി. കാലക്രമേണ, 'നന്ദിനി' കർണാടകയിലെ ഏറ്റവും ജനപ്രിയമായ ഡയറി ബ്രാൻഡായി വളരുകയും അയൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഉടനീളം 15 ക്ഷീര യൂണിയനുകളാണ് കെഎംഎഫിന് അന്ന് ഉണ്ടായിരുന്നത്. ഈ യൂണിറ്റുകൾ ക്ഷീര സഹകരണ സംഘങ്ങളിൽ നിന്ന് പാൽ സംഭരിക്കുകയും 1,500 അംഗങ്ങളുള്ള കർണാടക സംസ്ഥാനത്തെ വിവിധ നഗര, ഗ്രാമ വിപണികളിൽ ഉപഭോക്താക്കൾക്ക് പാൽ വിതരണം ചെയ്യുകയും ചെയ്തിരുന്നു.

1996-ൽ രാജ്കുമാർ അംബാസഡറായി പ്രവർത്തിച്ചു. 2009 ഡിസംബറിൽ പുനീത് രാജ്കുമാർ കരാർ ഒപ്പിട്ടു. 2014ൽ തമിഴ്‌നാട്, കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ നന്ദിനി ഗുഡ് ലൈഫ് പ്രൊഡക്‌ട് അംബാസഡറായി ശ്രിയ ശരൺ തിരഞ്ഞെടുക്കപ്പെട്ടു. കർണാടക അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥനായ എം കെ ജഗദീഷാണ് നിലവിൽ കെഎംഎഫിൻ്റെ തലപ്പത്ത്. നന്ദിനി എന്ന ബ്രാൻഡിൽ കെഎംഎഫ് നിർമ്മിക്കുന്ന ചില ഉൽപ്പന്നങ്ങൾ മഹാരാഷ്ട്ര, ഗോവ, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ ലഭ്യമാണ്. പാൽ ഉൽപന്നങ്ങളും മധുരപലഹാരങ്ങളും വിപണനം ചെയ്യുന്ന കർണാടക മിൽക്ക് ഫെഡറേഷൻ പാലിൻ്റെയും ഉൽപ്പന്നങ്ങളുടെയും വിപുലമായ ശ്രേണിയാണ്. പാസ്ചറൈസ്ഡ് മിൽക്ക്, ടോൺഡ് മിൽക്ക്, സ്റ്റാൻഡേർഡ് മിൽക്ക്, നെയ്യ്, മോര്, തൈര്, വെണ്ണ, പനീർ, ചോക്ലേറ്റ്, മൈസൂർ പാക്ക് എന്നിവയ്ക്കും ശ്രദ്ധേയമാണ്. 2024 മാർച്ച് 18-ഓടെ നന്ദിനി ഐസ്‌ക്രീമിൻ്റെ 50 ഇനങ്ങൾ വിപണിയിൽ ലഭ്യമാണ്. ബ്രാൻഡിൻ്റെ ഉയർന്ന നിലവാരമുള്ള ഐസ്ക്രീം പാർലറും 2021 ഓഗസ്റ്റിൽ ബെംഗളൂരുവിലെ മല്ലേശ്വരത്ത് ആരംഭിച്ചിരുന്നു.

കർണാടക കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷൻ ലിമിറ്റഡിൻ്റെ ഇന്നത്തെ പ്രവർത്തനം

ബെംഗളൂരു, കോലാർ, മൈസൂർ കോഓപ്പറേറ്റീവ് മിൽക്ക് യൂണിയനുകൾ ഉൾപ്പെടെ കർണാടകയിലുടനീളം 15 ക്ഷീരസംഘങ്ങൾ കെഎംഎഫ് നടത്തുന്നുണ്ട്. ഈ യൂണിയനുകൾ ഗ്രാമതല ക്ഷീര സഹകരണ സംഘങ്ങളിൽ നിന്ന് പാൽ വാങ്ങി സംസ്കരണത്തിനായി കെഎംഎഫിൽ എത്തിക്കുന്നു. കർണാടക മിൽക്ക് ഫെഡറേഷൻ്റെ വെബ്‌സൈറ്റ് അനുസരിച്ച്, 24,000 ഗ്രാമങ്ങളിലെ 26 ലക്ഷം കർഷകരിൽ നിന്ന് കെഎംഎഫ് പ്രതിദിനം 86 ലക്ഷം കിലോ പാൽ വാങ്ങുന്നുണ്ട്. കെഎംഎഫിൻ്റെ മറ്റൊരു പ്രത്യേകത ചെറുകിട കർഷകർക്ക് പ്രതിദിനം പാലിൻ്റെ പണം നൽകുന്നു. പ്രതിദിനം 28 കോടിയിലധികം രൂപയാണ് ഫെഡറേഷൻ വിതരണം ചെയ്യുന്നത്.

Content Highlights: Karnataka's leading milk brand, Nandini Milk, is making its debut in the Delhi market today. The brand, operated by the Karnataka Milk Federation, aims to compete with giants like Amul and Mother Dairy. Nandini Milk is already a household name in South India and parts of Western India

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us