ഗള്‍ഫീന്ന് വാങ്ങല്ലേ, സ്വർണത്തിന് വിലക്കുറവ് ഇന്ത്യയിലാണ്!! ഇത് സത്യമാണോ?

ഇന്ത്യയിൽ സ്വർണത്തിന് ഇറക്കുമതി തീരുവയ്‌ക്കൊപ്പം ജിഎസ്ടി കൂടി ഈടാക്കുന്നുണ്ട്

dot image

​സ്വർണ വില ​ഗൾഫ് രാജ്യങ്ങളെക്കാൾ കുറവ് ഇന്ത്യയിലാണ് എന്നൊരു പ്രചാരണം നടക്കുന്നുണ്ട്, അതിന്‍റെ സത്യാവസ്ഥ അറിയാമോ?

ഇന്ത്യയിലേക്കാൾ സ്വർണ വില ഇപ്പോഴും കുറവുള്ളത് യുഎഇയിലാണെന്നതാണ് സത്യം. ദുബായിലെ സ്വർണ വ്യാപാരികൾ അടക്കം ഈ കാര്യം വ്യക്തമാക്കുന്നുണ്ട്. ഉദാഹരണത്തിന്, യുഎഇയിൽ നവംബര്‍ ഇന്നത്തെ സ്വര്‍ണവില ഗ്രാമിന് 318 ദിര്‍ഹമാണ്, 7350.35 ഇന്ത്യന്‍ രൂപ എന്നാൽ ഇന്ത്യയില്‍ ഇന്നത്തെ വില 7,724 ഇന്ത്യന്‍ രൂപ ആണ്. ഇന്ത്യയിൽ സ്വർണത്തിന് ഇറക്കുമതി തീരുവയ്‌ക്കൊപ്പം ജിഎസ്ടി കൂടി ഈടാക്കുന്നുണ്ട്. അതേസമയം, യുഎഇയില്‍ അഞ്ച് ശതമാനം ഇറക്കുമതി തീരുവ മാത്രമാണ് സ്വര്‍ണത്തിന് ഈടാക്കുന്നത്.


ഇന്ത്യയും യുഎഇയും തമ്മില്‍ സ്വര്‍ണവിലയില്‍ ചെറിയ വ്യത്യാസം മാത്രമാണുള്ളത്. കേന്ദ്ര ബജറ്റില്‍ ഇറക്കുമതി നികുതി 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമാക്കി കുറച്ചതാണ് വിലവ്യത്യാസം ഉണ്ടാകാൻ കാരണം. വിലയില്‍ ചെറിയ വ്യത്യാസമാണെങ്കിലും നിലവില്‍ യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നതാണ് ലാഭമെന്നാണ് ഇന്ത്യയിലുള്ള പല സ്വർണ വ്യാപാരികളുടെയും അഭിപ്രായം. എന്നാൽ വില കുറഞ്ഞതുമായി ബന്ധപ്പെട്ട വാർത്തകൾ വന്നതോടെ യുഎഇയിലെ സ്വർണ വില്പനയിൽ ചെറിയ ഇടിവ് ഉണ്ടായിട്ടുണ്ടെന്നാണ് വില്പനക്കാർ പറയുന്നത്. ഇന്ത്യക്കാർ പലരും സ്വർണം വാങ്ങിക്കുന്നത് ​ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് അവരുടെ വാദം. അതേസമയം യുപിഐ സൗകര്യം ഉപയോഗിച്ച് ഇടപാടുകള്‍ നടത്താമെന്നത് യുഎഇയിലെ ജുവലറികളില്‍ സ്വര്‍ണവില്പന വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് എത്തുന്ന ആളുകൾ സ്വർണം വാങ്ങിക്കുന്നത് സർവ്വസാധാരണമാണ്. എന്നാൽ ഇപ്പോൾ യുഎഇയിലേക്ക് യാത്ര പോകുന്നവർക്കിടയിൽ ഇത്തരം വാർത്ത പ്രചരിപ്പിക്കുന്നത് യാത്രക്കാരിൽ തെറ്റി​ദ്ധാരണ ഉണ്ടാക്കാൻ കാരണമാക്കുമെന്നും ഒരു അഭിപ്രായമുണ്ട്.

ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതല്‍ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. തങ്ങള്‍ക്ക് ആവശ്യമായ സ്വർണത്തിന്റെ ഭൂരിഭാഗവും യു എ ഇ, സ്വിറ്റ്സർലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇറക്കുമതി തീരുവ 15 ശതമാനം ആയിരുന്ന സാഹചര്യത്തില്‍ യു എ ഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള സ്വർണ്ണക്കടത്ത് വളരെ അധികം ശക്തമായിരുന്നു. ഇതിന് തടയിടുകയെന്ന ലക്ഷ്യത്തോടും കൂടിയാണ് തീരുവ ആറ് ശതമാനമായി കുറച്ചത്. റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക് കടക്കുമെന്ന വാര്‍ത്തകള്‍ സ്വര്‍ണവിപണിയെ വരും ദിവസങ്ങളില്‍ സ്വാധീനിച്ചേക്കാം. അമേരിക്കന്‍ നിര്‍മിത ദീര്‍ഘദൂര മിസൈലുകള്‍ പ്രയോഗിക്കാന്‍ ഉക്രെയ്‌ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ ആണാവയുധ ഭീഷണി മുഴക്കിയാണ് റഷ്യ പ്രതികരിച്ചത്.

Content Highlights: India's reduction in gold import duty from 15% to 6% this year has only narrowed the difference in gold prices between India and Dubai, not that gold prices in India are lower than in the UAE

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us