ഇല്ല..ഇല്ല പിന്നോട്ടില്ല, കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്

dot image

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന്‍ വില 560 രൂപ വര്‍ധിച്ച് 57,280 രൂപയിലെത്തി. 70 രൂപ കൂടി ഗ്രാം വില 7,160 രൂപയാകുകയും ചെയ്തിട്ടുണ്ട്. 18 ക്യാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 55 രൂപ ഉയര്‍ന്ന് 5,915 രൂപയായിട്ടുണ്ട്. ഔണ്‍സിന് 2,630 ഡോളര്‍ നിലയിലുണ്ടായിരുന്ന രാജ്യാന്തര സ്വര്‍ണ്ണവില 2,662 ഡോളറിലാണ് ഇന്ന് വന്നുനില്‍ക്കുന്നത്. ഈ കുതിപ്പ് കേരളത്തിലെ നിരക്കിലും പ്രതിഫലിച്ചിട്ടുണ്ട്.

ഇസ്രയേല്‍ ഹിസ്ബുള്ള വെടിനിര്‍ത്തല്‍ കരാറിലുണ്ടായ മാറ്റങ്ങള്‍ ആഗോളതലത്തില്‍ സ്വര്‍ണ്ണവില കുതിച്ചുയരാന്‍ കാരണമായിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരാതിരിക്കുകയും വീണ്ടും തെക്കന്‍ ലബനില്‍ ആക്രമണം നടന്നാതായി ഇസ്രയേല്‍ വ്യക്തമാക്കുകയും ചെയ്തതോടെ വീണ്ടും സ്ഥിതിഗതികള്‍ രൂക്ഷമാകുകയായിരുന്നു. ഇതും സ്വർണ വിലയില്‍ പ്രതിഫലിച്ചു.


ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, സാമ്പത്തിക അപകടസാധ്യതകള്‍, കുറഞ്ഞ പലിശനിരക്ക് അന്തരീക്ഷം എന്നിവ സ്വര്‍ണത്തിന്റെ ഡിമാന്റ് വര്‍ധിപ്പിക്കുന്നുവെന്നാണ് കൊമേഴ്‌സ് ബാങ്ക് വിശകലന വിദഗ്ധരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭൗമരാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങള്‍, സെന്‍ട്രല്‍ ബാങ്കുകളുടെ വാങ്ങല്‍, യുഎസിലെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലെയും കമ്മി എന്നിവ സ്വര്‍ണത്തെ കൂടുതല്‍ പിന്തുണയ്ക്കുന്നതായി കൊമേഴ്‌സ്ബാങ്ക് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Content Highlights : Increase in gold prices in the state today

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us