ഈ വര്‍ഷം ഗോള്‍ഡ് ലോണുകളില്‍ 50 ശതമാനത്തിന്റെ വര്‍ധനയുണ്ടായെന്ന് കണക്കുകള്‍. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ഏഴ് മാസം 50.4 ശതമാനത്തിന്റെ വര്‍ധനയാണ് ഗോള്‍ഡ് ലോണുകളിലുണ്ടായത്. ആര്‍ബിഐ ഇന്ന് പുറത്തിറക്കിയ ബാങ്ക് വായ്പകളുടെ ഡാറ്റയിലാണ് ഗോള്‍ഡ് ലോണുകളിലെ വര്‍ധനവിനെ കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 18ന് 1,54,282 കോടി രൂപയുടെ ഗോള്‍ഡ് ലോണുകളാണ് നല്‍കിയത്. ഈ വര്‍ഷത്തെ ഏറ്റവും കൂടിയ കണക്കാണിത്. മാര്‍ച്ച് അവസാനത്തോടെ 1,02,562 കോടിയായിരുന്നു ഗോള്‍ഡ് ലോണിന്റെ കണക്ക്. എന്നാല്‍ ഏഴ് മാസം കൊണ്ട് 50 ശതമാനത്തിന്റെ വര്‍ധനയുണ്ടായി.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലുള്ളതിനേക്കാള്‍ 13 ശതമാനം വര്‍ധനയാണ് ഇത്തവണയുണ്ടായിരിക്കുന്നത്. എന്‍ബിഎഫ്‌സിയില്‍ നിന്നുള്ള മാറ്റവും സുരക്ഷിതമായ ലോണുകളുമാണ് ഏഴ് മാസം കൊണ്ട് തന്നെ ഇത്രയും വലിയ കുതിപ്പുണ്ടാകാന്‍ കാരണമെന്ന് ബാങ്കുകള്‍ പറയുന്നു. ഈ കാലയളവില്‍ എന്‍ബിഎഫ്‌സിയിലേക്കുള്ള ബാങ്ക് വായ്പകള്‍ 0.7 ശതമാനം കുറഞ്ഞ് 1.5 ലക്ഷം കോടിയായിരുന്നു.
സ്വര്‍ണ വില വര്‍ധിച്ചതും ലോണുകള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് ഈ മേഖലയിലുള്ളവര്‍ വ്യക്തമാക്കുന്നത്. ഗോള്‍ഡ് ലോണിന്റെ വര്‍ധന സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിന്റെ അടയാളമാണെന്നും ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ബാങ്കുകളും ഫിനാന്‍സ് കമ്പനികളും അവരുടെ ഗോള്‍ഡ് ലോണ്‍ നയങ്ങളും നടപടിക്രമങ്ങളും പരിശോധിച്ച് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ പരിഹരിക്കണമെന്ന് കഴിഞ്ഞ മാസം ആര്‍ബിഐ നിര്‍ദേശിച്ചിരുന്നു. കിട്ടാക്കടങ്ങള്‍ മറച്ചുവെക്കുന്നത് പോലെയുള്ള ക്രമരഹിതമായ സമ്പ്രദായങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
അതേസമയം മറ്റ് വായ്പകളിലും നേരിയ തോതിലുള്ള വര്‍ധനയുണ്ടായിട്ടുണ്ട്. പേഴ്‌സണല്‍ ലോണുകളില്‍ 5.6 ശതമാനം വര്‍ധനയുണ്ട്. കഴിഞ്ഞ ഒക്ടോബറിനെ അപേക്ഷിച്ച് ഹോം ലോണുകളില്‍ 12.1 ശതമാനം വര്‍ധനയാണുണ്ടായിട്ടുള്ളത്. മൊത്തത്തില്‍ ബാങ്ക് വായ്പകളില്‍ 3.3 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്.
Content Highlights: Gold increase 50 percentage in seven months