നാട്ടിൽ ഉള്ള ആർക്കെങ്കിലും ദുബായിൽ കുറച്ച് സ്ഥലം വാങ്ങിച്ചിടാൻ പ്ലാൻ ഉണ്ടോ? എങ്കിൽ അതിനുള്ള ഏറ്റവും മികച്ച അവസരമാണ് ഇപ്പോൾ. റിയൽ എസ്‌റ്റേറ്റ് സെക്‌ടറിൽ നിക്ഷേപിച്ചാൽ നിരവധി ഗുണങ്ങളാണ് ഉള്ളത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മികച്ച വിലയിൽ പ്രോപ്പർട്ടി വാങ്ങാൻ കഴിയുന്നു എന്നതാണ് പ്രധാന ഘടകം. ദുബായിൽ സ്ഥലം വാങ്ങിക്കുമ്പോഴും വിൽക്കുമ്പോഴും പ്രത്യേകം ടാക്സ് ഇല്ല. കുറഞ്ഞ നികുതി, ഉയർന്ന വരുമാനം, സുരക്ഷ, രാജ്യാന്തര ട്രാൻസിറ്റ് ഹബ്ബ് എന്ന നിലയിൽ ദുബായിയുടെ വളർച്ച, വമ്പൻ കെട്ടിടങ്ങൾ എന്നിങ്ങനെ നിക്ഷേപകരെ ആകർഷിക്കുന്ന പലതും ദുബായിലുണ്ട്.
ക്യാപിറ്റൽ അപ്രിസിയേഷൻ വളരെ കൂടുതലുള്ള സ്ഥലമാണ് ദുബായ്. ടൂറിസം മേഖലയിൽ ഓരോ ദിവസവും വളർന്നുകൊണ്ടിരിക്കുന്ന ദുബായ് റിയൽ എസ്‌റ്റേറ്റ് മേഖലയിലും വലിയ വളർച്ചയാണ് ഓരോ ദിവസവും കൈവരിക്കുന്നത്. പ്രോപ്പർട്ടി വാങ്ങാനുള്ള എളുപ്പം, അനുകൂലമായ വിസ, പണയവുമായി ബന്ധപ്പെട്ട നയങ്ങൾ, നികുതി ആനുകൂല്യങ്ങൾ, ഉയർന്ന വാടക വരുമാനം എന്നിങ്ങനെ ദുബായിലെ നിക്ഷേപങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ പലതാണ്.
നാട്ടിലുള്ളവർക്ക് ദുബായിലുള്ള റിയൽ എസ്‌റ്റേറ്റ് സെക്‌ടറിൽ എങ്ങനെ നിക്ഷേപിക്കാം
ദുബായിലെ നിക്ഷേപകരിൽ ഭൂരിഭാഗം ആളുകളും മറ്റുള്ള രാജ്യക്കാരാണ്. നിങ്ങൾക്ക് ദുബായിൽ സ്ഥലം വാങ്ങണം എന്ന് ഉണ്ടെങ്കിൽ അവിടെ നേരിട്ട് എത്തേണ്ട ആവശ്യം ഇല്ല. നിക്ഷേപകന്റെ സാന്നിദ്ധ്യം ഇല്ലാതെ തന്നെ ഭൂമി സ്വന്തമാക്കാം. അതിന് വേണ്ടി പ്രത്യേക സംവിധാനം ഒരുക്കുന്ന ഏജൻസികൾ സർക്കാർ നിയന്ത്രണത്തിൽ തന്നെ ദുബായിലുണ്ട്. ഗോൾഡൻ വിസ അടക്കമുള്ള സൗകര്യങ്ങളും നിങ്ങൾക്ക് ലഭിക്കും. പാസ്‌പോർട്ട്, വീസ, വരുമാനത്തിൻ്റെ തെളിവ്, സമീപകാല ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകൾ, ഡെവലപ്പറിൽ നിന്നുള്ള നോ- ഒബ്ജക്‌ഷൻ സർട്ടിഫിക്കറ്റ്, പർച്ചേസ് എഗ്രിമെന്റ്, പേയ്‌മെന്റ് വിവരങ്ങൾ, വിൽപനക്കാരൻ്റെ ഐഡന്റിറ്റി പ്രൂഫ് എന്നിവയാണ് പ്രധാനമായി വേണ്ട രേഖകൾ. നാല് ശതമാനം വരുന്ന ദുബായ് ലാൻഡ് രജിസ്ട്രേഷൻ ഫീസ് ബാധകമാണ്.
നിങ്ങൾക്ക് ദുബായിൽ സ്ഥലം വാങ്ങിക്കാൻ പ്ലാൻ ഉണ്ടെങ്കിൽ കുറഞ്ഞത് 25 ലക്ഷം മുതലുള്ള മുതൽ മുടക്കിൽ സ്ഥലം വാങ്ങാൻ ചില ഏജൻസികൾ സൗകര്യം ഒരുക്കുന്നുണ്ട്. എന്നാൽ ഗ്രൂപ്പായിട്ട് മാത്രമേ ഇത്തരത്തിൽ ഇൻവെസ്‌റ്റ്മെന്റ് നടത്താൻ കഴിയുക എന്നതും ശ്രദ്ധിക്കേണ്ടതാണ്.
Content Highlights: There is no cost in taxinum when buying or selling land in Dubai. There is no tax in real estate sector.