സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉള്ളവരാണോ നിങ്ങൾ. ഈ ബാങ്ക് അക്കൗണ്ട് ഇപ്പോൾ ഉപയോഗിക്കാറില്ലേ എങ്കിൽ ഒരു മുട്ടൻ പണി വരുന്നുണ്ട്. അക്കൗണ്ട് ഉപയോഗിക്കാതെ ഇരുന്നാൽ എന്ത് സംഭവിക്കും എന്ന് അറിയാമോ? അക്കൗണ്ട് ഉപയോഗിക്കാതെ ഇരുന്നാൽ പൈസ പോകുമോ എന്ന സംശയവും ഉണ്ടായേകും? ഇപ്പോഴിതാ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.
പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകള്‍ സജീവമാക്കുന്നതിന്റെ പ്രധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ബാങ്ക് ദേശീയ തലത്തില്‍ ഒരു ക്യാമ്പെയ്നും ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ഇടപാടുകളെപ്പറ്റി കൂടുതല്‍ വ്യക്തത നൽകാൻ സഹായിക്കുന്നതാണ് ഈ പുതിയ നടപടി.
രണ്ട് വര്‍ഷത്തിലേറെയായി ഇടപാടുകളൊന്നും നടന്നില്ലെങ്കില്‍ അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാകുന്നതാണ് പതിവ്. പിന്നീട് ഈ അക്കൗണ്ടുകൾ ഉപയോഗിക്കണമെങ്കിൽ ഉപഭോക്താക്കള്‍ വീണ്ടും കെവൈസി നല്‍കേണ്ടതുണ്ട്. അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാകാതെ ഇരിക്കുന്നതിനും തടസ്സമില്ലാത്ത ബാങ്കിംഗ് സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനുമായി ഉപഭോക്താക്കള്‍ അക്കൗണ്ട് ഉപയോഗിക്കണമെന്നാണ് എസ്ബിഐ പറയുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് , മെഷീന്‍ ലേണിംഗ് എന്നിവയുടെ സഹായത്തോടെ മികച്ച കസ്റ്റമര്‍ സര്‍വീസ് ഉറപ്പാക്കുമെന്നും പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുമെന്നും എസ്ബിഐ ചെയര്‍മാന്‍ സിഎസ് ഷെട്ടി പറഞ്ഞു. നിലവില്‍ രാജ്യത്തെ ബാങ്കുകളില്‍ അവകാശികളില്ലാതെ കെട്ടികിടക്കുന്നത് 42,207 കോടി രൂപയാണ്. 10 വര്‍ഷമായി പ്രവര്‍ത്തിപ്പിക്കാത്ത ഏതെങ്കിലും സേവിംഗ്സ് അല്ലെങ്കില്‍ കറന്റ് അക്കൗണ്ടിലെ ബാലന്‍സോ,10 വര്‍ഷത്തിലേറെയായി മെച്യൂരിറ്റി തീയതി കടന്ന സ്ഥിരനിക്ഷേപമോ ആണ് അവകാശികളില്ലാത്ത നിക്ഷേപമായി കണക്കാക്കുന്നത്.
Content Highlights: Accounts are usually inactive if there are no transactions for more than two years. Customers need to provide KYC again if they want to use these accounts later