സ്വർണം മലയാളിക്ക് പ്രിയപ്പെട്ടതാണ്. ആഭരണമായും നിക്ഷേപമായും ഒക്കെ സ്വർണം നമ്മുടെ ജീവിതത്തിന്റെ ഭാഗമാകാറുണ്ട്. സ്വർണവുമായി ബന്ധപ്പെട്ട് പരസ്യങ്ങളിലും വാർത്തകളിലും മറ്റും നിരവധി പദങ്ങൾ നമ്മൾ കേൾക്കാറുണ്ട്. കാരറ്റ്, ബിഐഎസ് ഹാൾമാർക്ക്, റോസ് ഗോൾഡ്, എസ്ജിബി തുടങ്ങിയവ ഉദാഹരണങ്ങളാണ്. സ്വർണം വാങ്ങുകയും ആഭരണങ്ങളണിയുകയും ചെയ്യും എന്നതിനപ്പുറം ഇതൊക്കെ എന്താണെന്ന് എത്ര പേർക്കറിയാം?
സ്വര്‍ണത്തിന്റെ ശുദ്ധത അളക്കാനുള്ള സൂചകമാണ് കാരറ്റ്. പൂജ്യം മുതല്‍ 24 വരെയുള്ള സ്‌കെയിലായാണ് കാരറ്റ് അളക്കുക. ഏറ്റവും ശുദ്ധമായ സ്വര്‍ണം 24 കാരറ്റാണ്. പെട്ടെന്ന് പൊട്ടിപ്പോകും എന്നതിനാൽ 24 കാരറ്റ് സ്വര്‍ണം ആഭരണങ്ങള്‍ നിര്‍മിക്കാൻ പൊതുവേ ഉപയോഗിക്കാറില്ല. ആഭരണങ്ങള്‍ക്കായി 22 കാരറ്റോ 21 കാരറ്റോ ആയിരിക്കും ഉപയോഗിക്കുക. ഹാള്‍മാര്‍ക്ക് ചെയ്തിരിക്കുന്ന 916, 875 എന്നീ മുദ്രണങ്ങളില്‍ നിന്നാണ് ഇവയെ തിരിച്ചറിയുന്നത് . സ്വര്‍ണാഭരണത്തിന് ഈടും ഉറപ്പും ലഭിക്കാന്‍ ചെമ്പ് ചേര്‍ത്താണ് പണിയുക.
ആഭരണമുണ്ടാക്കാന്‍ ഉപയോഗിക്കുന്ന സ്വര്‍ണത്തിന്റെ ഏറ്റവും ശുദ്ധമായ രൂപമാണിത്.
ചെമ്പിന്റെയും സ്വര്‍ണത്തിന്റെയും സംയുക്തമാണ് റോസ് ഗോള്‍ഡ്. ഇതില്‍ 75 ശതമാനം സ്വര്‍ണവും 25 ശതമാനം ചെമ്പുമാണ് ഉണ്ടാകുക. ഇതിനെ 18 കാരറ്റ് സ്വര്‍ണം എന്നാണ് പറയുക.
ശുദ്ധമായ സ്വര്‍ണത്തില്‍ പലേഡിയമോ നിക്കലോ ചേര്‍ത്തുണ്ടാക്കുന്നതാണ് വൈറ്റ് ഗോള്‍ഡ്.
പ്രകൃതിയില്‍ സ്വര്‍ണം കാണുന്നത് ഇങ്ങനെയാണ്.
ഖനനം ചെയ്‌തെടു ക്കുന്ന സ്വര്‍ണം സംസ്‌കരിച്ച് കട്ടി രൂപത്തിലാക്കുന്നതാണ് ഗോള്‍ഡ് ബാര്‍
സ്വര്‍ണത്തിന്റെ ശുദ്ധത നിര്‍ണ യിക്കാനുള്ള ബയോകെമിക്കല്‍ പരിശോധനയ്ക്കാണ് അസെ എന്ന് പറയുക.
സ്വര്‍ണാഭരണങ്ങളുടെ ശുദ്ധത സര്‍ട്ടിഫിക്കേഷന്‍ ആണിത്.
എക്‌സ്‌ചേഞ്ചുകളില്‍ വ്യാപാരം ചെയ്യപ്പെടുന്ന ഡെപ്പോസിറ്ററി ഗോള്‍ഡാണിത്. ഇതിനായി ട്രേഡിംഗ് എക്സ്ചേഞ്ചുകള്‍ അതിന്റെ ഖജനാവില്‍ ഫിസിക്കല്‍ രൂപത്തില്‍ സ്വര്‍ണം സൂക്ഷിച്ചിരിക്കണം. അതിന്റെ മൂല്യമാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചതാണ് സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം. ഫിസിക്കല്‍ രൂപത്തില്‍ സ്വര്‍ണം സൂക്ഷിക്കുന്നതിന് പകരം ഒരു ഗ്രാം സ്വര്‍ണത്തിന്റെ മൂല്യത്തില്‍ ഗവണ്‍മെന്റ് സെക്യൂരിറ്റീസ് വാങ്ങാം. IBJA പ്രസിദ്ധീകരിക്കുന്ന വില നിലവാരമനുസരിച്ചാണ് എസ്ജിബിയില്‍ സ്വര്‍ണം വാങ്ങാനും വില്‍ക്കാനും പറ്റുക. ഇതില്‍ നിക്ഷേപിക്കുന്നവര്‍ക്ക് പലിശയും ലഭിക്കും.
Content Highlights: words related with gold business