കേരളത്തിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സിവില്‍ സര്‍വീസ് അക്കാദമിയായ ലീഡ് ഐഎഎസ് അക്കാദമിയില്‍ മോഹന്‍ലാല്‍ ബ്രാന്‍ഡ് അബാസിഡറായ ഹെഡ്ജ് ഗ്രൂപ്പ് നിക്ഷേപം നടത്തി. 2008-ല്‍ അലക്സ് കെ ബാബുവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഹെഡ്ജ് ചുരുങ്ങിയ സമയത്തിനുള്ളില്‍ കേരളത്തിലെ റീട്ടെയില്‍ നിക്ഷേപകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ കമ്പനിയാണ്. വെറും അഞ്ച് ജീവനക്കാരുമായി ആരംഭിച്ച വെല്‍ത്ത് മാനേജ്‌മെന്റ് ഡിവിഷന്‍ ഇന്ന്, 2,600 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന കമ്പനിയാണ്.
ഋഷിരാജ് സിംഗ് IPS , TP ശ്രീനിവാസന്‍ IFS എന്നിവര്‍ നേതൃത്വം നല്‍കുന്ന ലീഡ് ഐഎഎസ് അക്കാദമി 2020ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. മലയാളം, ഹിന്ദി, തെലുഗു, ഇംഗ്ലീഷ് ഭാഷകളിലായി പതിനയ്യായിരത്തിലേറെ വിദ്യാര്‍ത്ഥികളാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലീഡ് ഐഎഎസ് അക്കാദമിയുടെ ഭാഗമായിട്ടുള്ളത്. കഴിഞ്ഞ 4 വര്‍ഷവും സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയമായിരുന്നു ലീഡ് ഐഎഎസ് അക്കാദമിക്ക് ഉണ്ടായിരുന്നത്.
വിദ്യാര്‍ഥികളുടെ ലേണിംഗ്- സ്‌കോറിംഗ് സ്‌കില്ലുകള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള പ്രത്യേക പരിശീലന പദ്ധതികള്‍, വ്യക്തിഗത അറ്റന്‍ഷന്‍ ലഭിക്കുന്ന തരത്തിലുള്ള മെന്റര്‍ഷിപ്പ് പരിപാടികള്‍ എന്നിവയും അക്കാദമിയുടെ വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പേഴ്‌സണല്‍ അറ്റന്‍ഷനോടൊപ്പം പേപ്പറുകള്‍ വിശകലനം ചെയ്യുന്ന കംപാരിറ്റിവ് ഇവാല്യുവേഷനും ലീഡ് ഐഎഎസിലെ വിദ്യാര്‍ഥികളെ റാങ്ക് ലിസ്റ്റില്‍ എത്തിക്കാന്‍ സഹായിക്കുന്ന പ്രധാന ഘടകമാണ്. മുഴുവന്‍ സമയ സിവില്‍ സര്‍വീസ് കോച്ചിങ്ങായ ലീഡ് പ്രൈം, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ലീഡ് ക്യാമ്പസ് , സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ലീഡ് ഐഎഎസ് ജൂനിയര്‍ എന്നീ പ്രോഗ്രാമുകളാണ് ലീഡ് ഐഎഎസ് പ്രൈവറ്റ് ലിമിറ്റഡിന് കീഴില്‍ നടക്കുന്നത്.
വളരെക്കുറച്ച് കാലം കൊണ്ടുതന്നെ ഇന്ത്യയില്‍ ഏറ്റവും കൂതല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഐഎഎസ് കോച്ചിംഗ് പ്ലാറ്റ്‌ഫോമായി മാറുവാന്‍ ലീഡ് ഐഎഎസ് ജൂനിയറിനും സാധിച്ചിട്ടുണ്ട്. അഞ്ചാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയിട്ടുള്ള ടാലന്റ് ഡവലപ്മെന്റ് പ്രോഗ്രാമാണ് ലീഡ് ഐഎഎസ് ജൂനിയര്‍. വാരാന്ത്യങ്ങളിലെ ക്ലാസുകളും മെന്റര്‍ഷിപ്പ് സെഷനുകളും ആഴ്ചതോറുമുള്ള ഫാക്ട് ബെയ്സ്ഡ് ഇന്ററാക്ടീവ് പ്രോഗ്രാമുകളും ഉള്‍പ്പെടുന്നതാണ് ഇതിന്റെ പാഠ്യപദ്ധതി. ഓരോ കുട്ടികള്‍ക്കും പ്രത്യേകം ശ്രദ്ധ നല്‍കുന്ന മെന്റര്‍ഷിപ്പ് ഈ കോഴ്സിന്റെ ശ്രദ്ധേയമായ സവിശേഷതയാണ്. അതുപോലെതന്നെ, എല്ലാ മാസവും ഐഎഎസ്/ ഐപിഎസ് ഉദ്യോഗസ്ഥര്‍ കുട്ടികളുമായി നേരിട്ട് സംവദിക്കുന്നു എന്നതും ഈ കോഴ്സിന്റെ മാത്രം പ്രത്യേകതയാണ്.
മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തെലുഗ് , കന്നഡ ഭാഷകള്‍ക്ക് പുറമേ ഇന്ത്യയിലെ മറ്റ് ഭാഷകളിലേക്കും കൂടി ലീഡ് ഐഎഎസിന്റെ പ്രവര്‍ത്തനം വളരെ വേഗത്തില്‍ വ്യാപിപ്പിക്കുന്നതിനു വേണ്ടിയാണ് നിക്ഷേപം നടത്തുന്നതെന്ന് ഹെഡ്ജ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അലക്‌സ് കെ ബാബു അറിയിച്ചു. ഹെഡ്ജിന്റെ ഈ നിക്ഷേപം അക്കദമിയിലെ ആധുനിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുവാനും പുതിയ പഠനരീതികള്‍ വികസിപ്പിക്കാനും സഹായിക്കുമെന്ന് ലീഡ് ഐഎഎസ് അക്കദമിക് ഡയറക്ടര്‍മാരായ ഡോക്ടര്‍ അനുരൂപ് സണ്ണി, ശരത്ത് ശശിധരന്‍ എന്നിവര്‍ പ്രതികരിച്ചു.
Content Highlights: Hedge Group Invests in Lead IAS Academy