എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്റെ ഭാഗമായി തിരുവനന്തപുരത്തെ ലുലു മാളിലും കൊല്ലം കൊട്ടിയത്തെ ലുലു ഡെയ്‌ലിയിലും ലുലു കണക്ടിലും വമ്പിച്ച ഓഫറുകള്‍. ജനുവരി 9 മുതല്‍ 12 വരെയുളള നാല് ദിവസമാണ് ഓഫര്‍ വില്‍പ്പന. ചില ഉത്പന്നങ്ങള്‍ പകുതി വിലയ്ക്കും ചിലത് അമ്പത് ശതമാനം വരെ വിലക്കുറവിലും വാങ്ങാം. 2025ലെ ആദ്യ ലുലു ഓണ്‍ സെയില്‍, ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ഷോപ്പിംഗ് ആഘോഷങ്ങള്‍ക്കാണ് ജനുവരി 9-ന് തുടക്കം കുറിക്കുന്നത്.
സീസണ്‍ സെയില്‍ ദിവസങ്ങളില്‍ മിഡ്‌നൈറ്റ് ഷോപ്പിങിനും അവസരമുണ്ടാകും. രാത്രി രണ്ടുമണി വരെ മാള്‍ തുറന്നു പ്രവര്‍ത്തിക്കും. കൊല്ലത്ത് ആദ്യമായി നൈറ്റ് ലൈഫ് ഷോപ്പിങിന് കൂടി തുടക്കം കുറിക്കുകയാണ് കൊട്ടിയം ലുലു. കൊട്ടിയത്ത് ജനുവരി 10, 11, 12 തീയതികളിലാണ് മിഡ്‌നൈറ്റ് ഷോപ്പിങ്. തിരുവനന്തപുരം ലുലു മാളില്‍ ജനുവരി 9 മുതല്‍ 12 വരെ നാലുദിവസം മിഡ്‌നൈറ്റ് ഷോപ്പിങ് ഉണ്ടാകും. ഈ ദിവസങ്ങളില്‍ തിരുവനന്തപുരം ലുലുമാളിലെ ഫുഡ് കോര്‍ട്ടുകളും വിനോദ കേന്ദ്രമായ ലുലു ഫണ്‍ട്യൂറയും പുലര്‍ച്ചെ രണ്ടുമണിവരെ പ്രവര്‍ത്തിക്കും.
എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്റെ ഭാഗമായി ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, കണക്ട് അടക്കമുള്ള ലുലുവിന്റെ എല്ലാ ഷോപ്പുകളിലും ഓഫറുകളോടെ പര്‍ച്ചേയ്‌സ് സാധ്യമാണ്. തിരുവനന്തപുരം ലുലുമാളിലെ മറ്റു ഷോപ്പുകളെല്ലാം ലുലു ഓണ്‍ സെയിലിന്റെ ഭാഗമാകുന്നുണ്ട്. ഇവിടെ നിന്ന് പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍ തുണിത്തരങ്ങള്‍, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍, ലാപ്‌ടോപ്, മൊബൈല്‍, ടിവി, വീട്ടുപകരണങ്ങള്‍, ബാഗുകള്‍, പാദരക്ഷകള്‍ തുടങ്ങി എല്ലാ ഉത്പന്നങ്ങളും വിലക്കിഴിവോടെ വാങ്ങാം.
സീസണ്‍ സെയിലിന്റെ ഭാഗമായി പുതിയൊരു പദ്ധതി കൂടി തിരുവനന്തപുരം ലുലുമാള്‍ ആവിഷ്‌കരിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥവും അവരുടെ ആവശ്യാര്‍ത്ഥവും ലുലു ഫാഷന്‍ സ്റ്റോറില്‍ ഇഎംഐ സംവിധാനം ഏര്‍പ്പെടുത്തുകയാണ്. ജനുവരി 9 മുതല്‍ 12 വരെ, ലുലു ഫാഷന്‍ സ്റ്റോറില്‍ നിന്ന് 7500 രൂപക്ക് മുകളില്‍ പര്‍ച്ചെയ്‌സ് ചെയ്യുന്നവര്‍ക്ക്, ഒരു രൂപ ഡൗണ്‍ പെയ്‌മെന്റ് നല്‍കി ഇഎംഐ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
സീസണ്‍ സെയിലിനോടനുബന്ധിച്ച് തിരുവനന്തപുരം ലുലുമാളില്‍ ഷോപ്പ് ആന്റ് വിന്നും സംഘടിപ്പിച്ചിട്ടുണ്ട്. നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് പത്തുലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ബൈക്കും മൂന്നാം സമ്മാനമായി വാച്ചുകളും വിജയികള്‍ക്ക് ലഭിക്കും.
Content Highlights: Offer Sale In Lulu