ഒരു രക്ഷയുമില്ല, സ്വർണവില ഇന്ന് വീണ്ടും കൂടി

രൂപയുടെ മൂല്യം ഇടിയുന്നതും സ്വർണവില വർധിക്കാൻ കാരണമായിട്ടുണ്ട്

dot image

സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില കൂടി. ഒരു പവൻ സ്വർണത്തിന് 280 രൂപ വർധിച്ച് 58,080 രൂപയായാണ് ഇന്നത്തെ വില. 7260 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ ദിവസത്തേക്കാൾ 35 രൂപയാണ് ഗ്രാമിന് ഇന്ന് വിലകൂടിയത്. ശനിയാഴ്ച വില കുറഞ്ഞതിന് പിന്നാലെ മൂന്ന് ദിവസം വില മാറ്റമില്ലാതെ തുടർന്നിരുന്നു.

എന്നാൽ ബുധനാഴ്ച സ്വർണവില വീണ്ടും കൂടുകയായിരുന്നു. ജനുവരി ആരംഭിച്ചതോടെ വിവാഹ സീസൺ ശക്തമായിട്ടുണ്ട് ഇതും വിലവർധനവിന് കാരണമായിട്ടുണ്ട്. 2024 നവംബർ മുതൽ ഡിസംബർ വരെയുള്ള മാസത്തിൽ ഏകദേശം 48 ലക്ഷത്തോളം വിവാഹം ഇന്ത്യയിൽ നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഇതിന് പുറമെ ഫെഡറൽ നിരക്ക് കുറയ്ക്കൽ, ഇന്ത്യ ഇറക്കുമതി തീരുവ കുറയ്ക്കാനെടുത്ത തീരുമാനം എന്നിവയും വിലവർധനവിന് കാരണണാണ്. ഇതിന് പുറമെ രൂപയുടെ മൂല്യം ഇടിയുന്നതും സ്വർണവില വർധിക്കാൻ കാരണമായിട്ടുണ്ട്. ആഗോളതലത്തിലും സ്വർണവില വർധിക്കുന്നുണ്ട്.

അതേസമയം 2025 ൽ സ്വർണവില കുറഞ്ഞേക്കുമെന്നുള്ള വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്. ട്രംപ് വീണ്ടും അധികാരത്തിലെത്തുന്നതും ഫെഡ് പോളിസി പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന പ്രതീക്ഷയുമാണ് സ്വർണവില കുറഞ്ഞേക്കുമെന്ന വിലയിരുത്തലിന് കാരണം.

Content Highlights: Gold Price Today

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us