കടകളില്‍ കയറി സാധനങ്ങള്‍ വാങ്ങി ബില്ലടയ്ക്കാന്‍ മാത്രമല്ല വഴിയരികില്‍ നിന്ന് ഒരു കരിക്കുവാങ്ങി കുടിച്ചാല്‍ അതിന്റെ പണമടയ്ക്കാന്‍ വരെ യുപിഐ പേമെന്റുകളെയാണ് ഇന്ന് ആശ്രയിക്കുന്നത്. നാഷ്‌നല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ)യുടെ ഡേറ്റ പ്രകാരം കഴിഞ്ഞ ഡിസംബറില്‍ യുപിഐ പേമെന്റുകളില്‍ വന്‍കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. 16.73 ബില്യണ്‍ കൈമാറ്റങ്ങളാണ് ഉണ്ടായതെന്നാണ് എന്‍പിസിഐ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
യുപിഐ പണമിടപാടുകളുടെ പ്രചാരം വര്‍ധിച്ചതോടെ ഡിജിറ്റല്‍ പേമെന്റിനായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എങ്ങനെയാണ് യുപിഐ പേമെന്റ് നടത്താനാവുക എന്ന് നോക്കാം.
ക്രെഡിറ്റ് കാര്‍ഡ് യുപിഐയുമായി ബന്ധിപ്പിക്കണം
ക്രെഡിറ്റ് കാര്‍ഡ് യുപിഐ ആപ്പുമായി ബന്ധിപ്പിക്കുകയാണ് ആദ്യപടി. ഉദാഹരണത്തിന് എങ്ങനെയാണ് ഭിം ആപ്പുമായി ബന്ധിപ്പിക്കേണ്ടതെന്ന് നോക്കാം. യുപിഐ ആദ്യമായി ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍ ആദ്യമായി ഭിം (BHIM) ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. അടുത്തപടി കാര്‍ഡിനെ ആപ്പുമായി ബന്ധിപ്പിക്കുകയാണ്. യുപിഐ ആപ്പിലെ ആഡ് പേമെന്റ് മെത്തേഡ് സെക്ഷന്‍ എടുക്കുക. അതില്‍ ക്രെഡിറ്റ് കാര്‍ഡ് സെക്ഷന്‍ കാണാന്‍ സാധിക്കും. അത് തിരഞ്ഞെടുത്ത് ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട കാര്‍ഡ് നമ്പര്‍, സിവിവി, എക്‌സ്പയറി ഡേറ്റ് മുതലായ വിവരങ്ങള്‍ ചേര്‍ക്കാം. ഇതെല്ലാം ചേര്‍ത്തുകഴിയുമ്പോള്‍ നിങ്ങളുടെ റജിസ്റ്റര്‍ ചെയ്ത ഫോണിലേക്ക് വണ്‍ ടൈം പാസ്‌വേര്‍ഡ് എത്തും. അത് നല്‍കിയാല്‍ അക്കൗണ്ടുമായി കാര്‍ഡ് ബന്ധിപ്പിക്കാം.
അക്കൗണ്ടുമായി ബന്ധിപ്പിച്ച ശേഷം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഒരു യുപിഐ ഐഡി ഉണ്ടാക്കുകയാണ് അടുത്തപടി. തുടര്‍ന്ന് പ്രൊഫൈല്‍ സെക്ഷനില്‍ നിന്ന് നിങ്ങളുടെ യുപിഐ ഐഡി മനസ്സിലാക്കുക. ഈ യുപിഐ ഐഡി ഉപയോഗിച്ച് നിങ്ങള്‍ക്ക് പണം അയയ്ക്കാനും സ്വീകരിക്കാനും സാധിക്കും. ഇനി പേമെന്റ് നടത്തേണ്ടത് എങ്ങനെയാണെന്ന് നോക്കാം. യുപിഐ ആപ്പുവഴി പേമെന്റ് നടത്തുന്നതിനായി പതിവുപോലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുകയോ, പേ ഫോണ്‍ നമ്പര്‍, പേ കോണ്‍ടാക്ട്‌സ് എന്നിവയോ തുറക്കാം. (സെല്‍ഫ് ട്രാന്‍സ്ഫറും ചെയ്യാനാകും) പതിവുപോലെ കൈമാറ്റം ചെയ്യേണ്ട പണം ടൈപ്പ് ചെയ്യുക തുടര്‍ന്ന് പേമെന്റിനായി ക്രെഡിറ്റ് കാര്‍ഡ് ഒപ്ഷന്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന് ആപ്പ് പിന്‍ ചോദിക്കും അതും നല്‍കി പണം കൈമാറ്റം പൂര്‍ത്തിയാക്കാം. നിലവില്‍ റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ മാത്രമേ യുപിഐ കാര്‍ഡുകളുമായി ബന്ധപ്പെടുത്താനാകൂ. വിസ, മാസ്റ്റര്‍കാര്‍ഡ് നെറ്റ്‌വര്‍ക്‌സ് യുപിഐയുമായി ലിങ്ക് ചെയ്യാനാകില്ല. നിലവില്‍ 22 ബാങ്കുകളുടെ റുപെ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കാണ് യുപിഐയുമായി ലിങ്ക് ചെയ്യാന്‍ അനുമതി നല്‍കിയിട്ടുള്ളത്. അതുപോലെ എല്ലാ യുപിഐ ആപ്പുകള്‍ക്കും അംഗീകാരം നല്‍കിയിട്ടില്ല. ഇതെല്ലാം പരിശോധിച്ച ശേഷം വേണം ക്രെഡിറ്റ് കാര്‍ഡ് യുപിഐ ആപ്പുമായി ലിങ്ക് ചെയ്യേണ്ടത്.
ഗുണങ്ങള്‍
വേഗത്തില്‍ പണം കൈമാറാം, മറ്റു ഫീസുകള്‍ ഒന്നുമില്ല, പണം കൈമാറ്റത്തിന് മുന്‍പായി എല്ലായ്‌പ്പോഴും ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൂരിപ്പിക്കേണ്ടതില്ല.
ശ്രദ്ധിക്കാന്‍
Content Highlights: How to use credit card for UPI payments?