അഞ്ചുദിവസമായി വര്‍ധിച്ചു കൊണ്ടിരിന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. 58,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 7330 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായ അഞ്ചുദിവസത്തെ മുന്നേറ്റത്തിന് ശേഷമാണ് സ്വര്‍ണവില കുറഞ്ഞത്. ഡോളര്‍ ദുര്‍ബലമായത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ച കൊണ്ട് 1500 രൂപയിലേറെ വര്‍ധിച്ച ശേഷമാണ് ഇന്നത്തെ ഇടിവ്. ഇന്നലെ 58,720 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് സ്വര്‍ണവില എത്തിയ ശേഷമാണ് താഴ്ന്നത്.
പുതുവര്‍ഷം ആരംഭിച്ചതോടെ വിവാഹ സീസണ്‍ ശക്തമായിട്ടുണ്ട്. ഇത് സ്വര്‍ണത്തിന്റെ വിലവര്‍ധനവിന് കാരണമായിരുന്നു. 2024 നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസത്തില്‍ ഏകദേശം 48 ലക്ഷത്തോളം വിവാഹം ഇന്ത്യയില്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിന് പുറമെ ഫെഡറല്‍ നിരക്ക് കുറയ്ക്കല്‍, ഇന്ത്യ ഇറക്കുമതി തീരുവ കുറയ്ക്കാനെടുത്ത തീരുമാനം എന്നിവയും വിലവര്‍ധനവിന് കാരണമായി. ഇതിന് പുറമെ രൂപയുടെ മൂല്യം ഇടിയുന്നതും സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ആഗോളതലത്തിലും സ്വര്‍ണവില വര്‍ധിക്കുന്നുണ്ട്.
അതേസമയം 2025ല്‍ സ്വര്‍ണവില കുറഞ്ഞേക്കുമെന്നുള്ള വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്. ട്രംപ് വീണ്ടും അധികാരത്തിലെത്തുന്നതും ഫെഡ് പോളിസി പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന പ്രതീക്ഷയുമാണ് സ്വര്‍ണവില കുറഞ്ഞേക്കുമെന്ന വിലയിരുത്തലിന് കാരണം.
Content Highlights: Gold Price Today