![search icon](https://www.reporterlive.com/assets/images/icons/search.png)
സ്വര്‍ണ വിലയില്‍ പുതിയ റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. പവന് 640 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,480 രൂപയാണ്. ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 8060 ആയി. ഫെബ്രുവരിയില്‍ മാത്രം 2520 രൂപയാണ് പവന് വര്‍ധിച്ചത്. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്നു മുന്നേറുന്ന പവന്‍ അടുത്ത സൈക്കോളജിക്കല്‍ മാര്‍ക്ക് ആയ 65,000-ത്തില്‍ അതിവേഗം എത്തുമെന്നാണ് വിപണിയുടെ വിലയിരുത്തല്‍.
എന്നാല്‍ ഈ വിലയ്ക്കും ആഭരണങ്ങള്‍ കിട്ടില്ല. ഇതിനൊപ്പം പണിക്കൂലിയും മറ്റ് ടാക്‌സുകളും ഉള്‍പ്പടെ സ്വര്‍ണം വാങ്ങാന്‍ എത്തുന്ന ആളുകള്‍ക്ക് ഭീമമായ തുകകള്‍ നല്‍കേണ്ടിവരും. ഇന്നത്തെ വെള്ളി വില ഗ്രാമിന് 107 രൂപയും കിലോഗ്രാമിന് 1,07,000 രൂപയുമാണ് വിപണി വില.
Content Highlights: Gold Rate today
ഫെബ്രുവരി മാസത്തെ സ്വര്‍ണവില (പവനില്‍)
ഫെബ്രുവരി 01: 61,960
ഫെബ്രുവരി 02: 61,960
ഫെബ്രുവരി 03: 61,640
ഫെബ്രുവരി 04: 62,480
ഫെബ്രുവരി 05: 63,440
ഫെബ്രുവരി 06: 63,440
ഫെബ്രുവരി 07: 63,440
ഫെബ്രുവരി 08: 63,560
ഫെബ്രുവരി 09: 63,560
ഫെബ്രുവരി 10: 63,840
ഫെബ്രുവരി 11: 64,480
Content Highlights: Gold Rate today