സർക്കാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ പ്രത്യേക സോഫ്റ്റ്‌വെയറോ? മസ്കും സംഘവും രം​ഗത്ത്

യുഎസ് പ്രതിരോധ വകുപ്പാണ് ആദ്യമായി ഓട്ടോറിഫ് സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചത്

dot image

യുഎസിലെ സര്‍ക്കാര്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ (ഡോജ്) എഞ്ചിനീയര്‍മാര്‍ പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ട്. ഓട്ടോമേറ്റഡ് റിഡക്ഷന്‍ ഇന്‍ ഫോഴ്‌സ് എന്നതിന്റെ ചുരുക്കപ്പേരായ 'ഓട്ടോറിഫ്' എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സോഫ്റ്റ്‌വെയറാണ് ഡോജ് ഇതിനായി ഉപയോഗിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് മുൻപ് യുഎസ് പ്രതിരോധ വകുപ്പാണ് ആദ്യമായി ഓട്ടോറിഫ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചത്. അതിന് ശേഷം നിരവധി തവണ അപ്‌ഡേറ്റ് ചെയ്യപ്പെട്ട ഈ ആപ്പ് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ തൊഴിലാളികളെ പിരിച്ചുവിടുന്നതിനായി ഉപയോഗിക്കുകയും ചെയ്തിരുന്നു.

ട്രംപ് ഭരണകൂടം രണ്ടാംഘട്ട പിരിച്ചുവിടലിന് ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഡോജ് ഓട്ടോറിഫ് ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പിരിച്ചുവിടാനുള്ള ജീവനക്കാരുടെ റാങ്ക് പട്ടിക തയ്യാറാക്കാന്‍ ഓട്ടോറിഫിന് എളുപ്പം സാധിക്കും. എങ്കിലും ഈ പട്ടിക ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിന് ശേഷം മാത്രമേ തീരുമാനമെടുക്കൂ.

ജീവനക്കാരുടെ രജിസ്ട്രികളും മാനേജര്‍മാര്‍ നല്‍കിയ പട്ടികകളും ഇതിനായി എച്ച്ആര്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധിച്ചുറപ്പിക്കും. കഴിഞ്ഞ ആഴ്ചകളിലായി വിവിധ ഏജന്‍സികളിലെ ആയിരക്കണക്കിന് ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. എഐയുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നതോടെ അടുത്ത കൂട്ടപ്പിരിച്ചുവിടലില്‍ കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍. കഴിഞ്ഞ ആഴ്ച ചെയ്ത ജോലികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇമെയില്‍ ഡോ‍ജിൽ നിന്ന് ഉദ്യോ​​ഗസ്ഥർക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

Content Highlights :Special software to fire government employees en masse? Musk and his team are on the scene

dot image
To advertise here,contact us
dot image