ശമ്പളം ലക്ഷങ്ങള്‍, ബയോഡാറ്റ വേണ്ട, ചെയ്യേണ്ടത് ഇത്രമാത്രം... സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി ഒരു ജോലി ഓഫർ

വാർഷിക വരുമാനം 40 ലക്ഷം രൂപ, ജോലിക്ക് അപേക്ഷിക്കാന്‍ ഒരു ബയോഡാറ്റ പോലും വേണ്ട

dot image

ജോലി ഇല്ലാത്ത യുവാക്കളേയും യുവതികളേയും ആകർഷിക്കുന്ന തരത്തിൽ ജോലി സാധ്യതകൾ കാണിച്ചുകൊണ്ടുള്ള പല പോസ്റ്ററുകളറും നമ്മൾ സമൂഹ മാധ്യമങ്ങളിൽ കാണാറുണ്ട്, അല്ലെ? പക്ഷേ ഇത്രയധികം ആകർഷിക്കുന്ന ഒരു പോസ്റ്റർ ഇന്ന് വരെ ഉണ്ടായിട്ടുണ്ടാകില്ല.വാർഷിക വരുമാനം 40 ലക്ഷം രൂപ, ജോലിക്ക് ആണെങ്കിലോ നമ്മൾ എന്നും കൊടുക്കുന്ന പോലെ ഉള്ള ഒരു ബയോഡാറ്റ വേണ്ട. ഇനി വേണ്ടതാവട്ടെ നമ്മളെ സ്വയം പരിജയപ്പെടുത്തിക്കൊണ്ടുള്ള 100 വാക്കുകളിലുള്ള ഒരു കുറിപ്പ് മാത്രം. കേൾക്കുമ്പോൾ ആരെയും ആകർഷിക്കുന്ന ഒരു ജോലി ഓഫർ തന്നെ അല്ലേ? അതുതന്നെയാണ് അവരുടെ പ്രത്യേകതകളും,. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഐ സ്റ്റാര്‍ട്ടപ്പിന്‍റെ പരസ്യമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്.

സ്‌മോളസ്റ്റ് എഐ എന്ന സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകനായ സുദര്‍ശന്‍ കമ്മത്താണ് ജീവനക്കാരെ തിരഞ്ഞെടുക്കാൻ വ്യത്യസ്തമായ രീതി പരീക്ഷിച്ചത്. കമ്പനിയിലെ ഫുള്‍-സ്റ്റാക്ക് എന്‍ജിനിയര്‍ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ജോലിക്കായി അപേക്ഷിക്കുമ്പോൾ റെസ്യൂമെയ്ക്ക് പകരമായി നൂറ് വാക്കില്‍ സ്വയം പരിചയപ്പെടുത്തുന്ന കുറിപ്പും നിങ്ങള്‍ ചെയ്ത ഏറ്റവും മികച്ച ജോലിയുടെ ലിങ്കുമാണ് നൽകേണ്ടത്.

രണ്ടുവര്‍ഷം വരെ ജോലിപരിചയം ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക. 40 ലക്ഷം രൂപവരെയായിരിക്കും പ്രതിവര്‍ഷ ശമ്പളം. ഇതില്‍ 15 മുതല്‍ 25 ലക്ഷം രൂപ വരെ അടിസ്ഥാനശമ്പളവും പത്ത് മുതല്‍ 15 ലക്ഷം രൂപ വരെ ഇഎസ്ഒപിയുമാണ് (എംപ്ലോയി സ്റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാന്‍) കമ്പനിയുടെ ഓഹരിയുടെ ഒരു പങ്ക് നല്‍കുന്നതാണ് ഇഎസ്ഒപി പദ്ധതി.

അപേക്ഷകൻ ഏത് സ്ഥാപനത്തിലാണ് പഠിച്ചത് എന്നതടക്കമുള്ള പശ്ചാത്തലങ്ങൾ പ്രധാനമല്ല. ബെംഗളൂരുവിലെ ഇന്ദിരാനഗറിലുള്ള ഓഫീസിലായിരിക്കും ജോലി. ആഴ്ചയില്‍ അഞ്ചുദിവസമായിരിക്കും ജോലിയെന്നും പരസ്യത്തിൽ പറയുന്നു.

Content Highlights : Can you still get a job like this? A job offer trending on social media

dot image
To advertise here,contact us
dot image