ഇന്റലിന്റെ പുതിയ സിഇഒയുടെ ശമ്പളം ഒരു മില്യണ്‍ ഡോളര്‍

മാര്‍ച്ച് 18നാണ് ലിപ് ബു ടാന്‍ ചുമതലയേറ്റെടുക്കുന്നത്.

dot image

യുഎസ് ചിപ് മേക്കര്‍ ഇന്റലിന്റെ പുതിയ സിഇഒ ലിപ് ബു ടാന്റെ ശമ്പളം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും എന്നുപറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ഒരു മില്യണ്‍ ഡോളറാണ് ലിപ് ബു ടാനിന്റെ അടിസ്ഥാന ശമ്പളം. പുറമേ, വാര്‍ഷിക ബോണസ് ആയി രണ്ട് മില്യണ്‍ ഡോളറും ലഭിക്കും. മാര്‍ച്ച് 18നാണ് ലിപ് ബു ടാന്‍ ചുമതലയേറ്റെടുക്കുന്നത്.

മൂന്ന് വര്‍ഷത്തെ പ്രകടന ടാര്‍ഗെറ്റ് ഉള്‍പ്പെടെയുള്ള കരാറാണ് ടാനുമായി കമ്പനി വച്ചിരിക്കുന്നത്. ചുമതലയേറ്റെടുത്ത് 18 മാസങ്ങള്‍ക്കുള്ളില്‍ ഉടമസ്ഥതയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാവുകയോ, നിയന്ത്രണത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ സ്‌റ്റോക്ക് അവാര്‍ഡുകളുടെ മൂന്നില്‍ രണ്ടുഭാഗവും സ്വന്തമാക്കുന്നതിനും ടാനിന് സാധിക്കും.

ചിപ് ഇന്‍ഡസ്ട്രിയില്‍ ദീര്‍ഘകാലം അനുഭവസമ്പത്ത് ഉള്ള ടാന്‍ തന്നെയാണ് നിലവില്‍ ഈ പദവിയിലേക്ക് ഇന്റലിന് ലഭിക്കാവുന്ന ഏറ്റവും മിടുക്കന്‍. ഡിസംബറിലാണ് പാറ്റ് ഗെല്‍സിങ്ങറിനെ ഇന്റല്‍ നീക്കുന്നത്. അദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളം 1.25 മില്യണ്‍ ഡോളറായിരുന്നു. അതിന്റെ 257 ശതമാനമായിരുന്നു വാര്‍ഷിക ബോണസ്. കമ്പനി വിടും മുന്‍പ് 12 മില്യണ്‍ ഡോളര്‍ പേഔട്ടായി അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു.

Content Highlights: Intel’s new CEO to receive $1 million as base salary

dot image
To advertise here,contact us
dot image