ഇനി പിന്നോട്ടില്ല, പവന് 320 രൂപ വര്‍ധിച്ച് സ്വര്‍ണ വില; വെള്ളിക്കും വില കൂടി

രണ്ടാഴ്ചയ്ക്കിടയില്‍ 2800 രൂപയാണ് കൂടിയിരിക്കുന്നത്

dot image

സ്വര്‍ണവില വീണ്ടുമുയര്‍ന്നു. ഇന്ന് പവന് 320 രൂപയാണ് വര്‍ധിച്ചത് ഇതോടെ സ്വര്‍ണ വില 66,320 രൂപയായി. ഗ്രാമിന് 8290 രൂപയാണ് വില. രണ്ടാഴ്ചയ്ക്കിടയില്‍ 2800 രൂപയാണ് കൂടിയിരിക്കുന്നത്.

18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും റെക്കോര്‍ഡ് ഉയരത്തിലാണ്. ഗ്രാമിന് 30 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 6810 രൂപയായി ഉയര്‍ന്നു. വെള്ളിയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ ഒരു ഗ്രാം വെള്ളിക്ക് 112 രൂപയാണ് കേരളത്തില്‍.

ട്രംപിന്റെ താരിഫ് നയമാണ് സ്വര്‍ണവില വര്‍ധിച്ചതിന് ഒരു കാരണം. മധ്യേഷ്യയിലെ പ്രശ്‌നങ്ങളും സ്വര്‍ണവിലയുടെ മുന്നേറ്റത്തിന് കാരണമാകുന്നുണ്ട്

Content Highlights: Gold Price Today In Kerala

dot image
To advertise here,contact us
dot image