കണ്ണടച്ചു തുറന്നപ്പോഴേക്കും ശതകോടീശ്വരി, ഞൊടിയിടയില്‍ കൂപ്പുകുത്തി താഴോട്ട്; ആരാണ് മറീന ബുഡിമാന്‍?

എന്താണ് മറീന ബുഡിമാന് മൂന്നുദിവസം കൊണ്ട് സംഭവിച്ചത്

dot image

ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഡാറ്റാ സെന്റര്‍ കമ്പനിയായ ഡിസിഐ ഇന്തോനേഷ്യയുടെ പ്രസിഡന്റ് കമ്മീഷണറായ മറീന ബുഡിമാന്റെ സമ്പത്ത് അപ്രതീക്ഷമായ രീതിയിലുള്ള വളര്‍ച്ചയിലെത്തി, മൂന്ന് ആഴ്ചത്തേക്ക് പ്രതിദിനം ഏകദേശം 350 മില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചുവെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത്.

മാര്‍ച്ച് പകുതിയോടെ, അവര്‍ 7.5 ബില്യണ്‍ ഡോളര്‍ ആസ്തി നേടി, അതോടെ ഇന്തോനേഷ്യയിലെ ഏറ്റവും ധനികയായ സ്ത്രീയായി അവര്‍ മാറി. രണ്ടുനാലുദിനം കൊണ്ടൊരുത്തനെ എന്ന പൂന്താനത്തിന്‍റെ വരികള്‍ പോലെ ദിവസങ്ങള്‍ക്കുള്ളില്‍ സമ്പത്ത് കുത്തനെ ഇടിഞ്ഞ് 3.6 ബില്യണ്‍ ഡോളര്‍ അവര്‍ക്ക് നഷ്ടപ്പെട്ടു. വെറും മൂന്ന് ദിവസത്തിനുള്ളിലായിരുന്നു എല്ലാം.

പെട്ടെന്നുള്ള കയറ്റവും ഇറക്കവും

ഫെബ്രുവരി പകുതി മുതല്‍ DCI ഇന്തോനേഷ്യയുടെ ഓഹരികള്‍ വളരെ ഉയരത്തിലായിരുന്നു, ദിവസേനയുള്ള ഉയര്‍ന്ന പരിധി പലതവണ എത്തിയിരുന്നു. പക്ഷെ ആ കുതിച്ചുചാട്ടം നീണ്ടുനിന്നില്ല. മൂന്ന് ദിവസത്തിനുള്ളില്‍ കമ്പനിയുടെ ഓഹരികള്‍ ഇടിഞ്ഞു. ബുഡിമാന്‍ മാത്രമല്ല ഈ പ്രതിസന്ധിയില്‍ പെട്ടത്. ഡിസിഐയുടെ സഹസ്ഥാപകരായ ഓട്ടോ ടോട്ടോ സുഗിരി, ഹാന്‍ ആര്‍മിംഗ് ഹനാഫിയ എന്നിവരുള്‍പ്പെടെയുള്ള മറ്റ് പ്രധാന ഓഹരി ഉടമകളുടെ മൊത്തം സമ്പത്ത് 17 ബില്യണ്‍ ഡോളറിലധികം ഉയര്‍ന്നിരുന്നു. വിപണി തകര്‍ച്ച നേരിട്ടതോടെ അവരുടെ സമ്പത്തും ഇടിഞ്ഞു.

ഡിസിഐ ഇന്തോനേഷ്യയുടെ ഓഹരികള്‍ തകര്‍ന്നത് എന്തുകൊണ്ട്?

ഇന്തോനേഷ്യയിലെ ഓഹരി വിപണിയില്‍ ഓഹരി വിലയിലെ പെട്ടെന്നുള്ള ചലനങ്ങള്‍ സാധാരണമാണ്. പല കമ്പനികളുടെയും ഓഹരി വിലകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ 1,000%-ത്തിലധികം ഉയരുകയോ കുറയുകയോ ചെയ്തിട്ടുണ്ട്.

ഉയര്‍ന്ന മൂല്യനിര്‍ണ്ണയം ഉണ്ടായിരുന്നിട്ടും, DCI ഇന്തോനേഷ്യയുടെ വരുമാനവും ലാഭവും താരതമ്യേന കുറവാണ്. ചൊവ്വാഴ്ച കമ്പനി ഏകദേശം 17 ബില്യണ്‍ ഡോളറിന്റെ വിപണി മൂല്യത്തോടെയാണ് അവസാനിച്ചത്, എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ വരുമാനം 112 മില്യണ്‍ ഡോളര്‍ മാത്രമായിരുന്നു, അറ്റാദായം 49 മില്യണ്‍ ഡോളറായിരുന്നു. അതിന്റെ ഓഹരികള്‍ അതിന്റെ വരുമാനത്തിന്റെ 416 മടങ്ങ് വ്യാപാരം നടത്തി, സമാന കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും ചെലവേറിയ സ്റ്റോക്കുകളില്‍ ഒന്നായി ഇത് മാറി.

ഓഹരികളുടെ ചലനങ്ങള്‍ ഇത്ര പെട്ടെന്ന് സംഭവിക്കാനുള്ള ഒരു പ്രധാന കാരണം ട്രേഡിങ്ങിന് ലഭ്യമായ ഓഹരികളുടെ എണ്ണം കുറവാണെന്നതാണ്. ഡിസിഐയുടെ ഏകദേശം 78% ഓഹരികളും അതിന്റെ നാല് വലിയ നിക്ഷേപകരായ ബുഡിമാന്‍, സുഗിരി, ഹനഫിയ, ശതകോടീശ്വരന്‍ ആന്റണി സലിം എന്നിവരുടെ കൈവശമാണ്. തല്‍ഫലമായി, വളരെ കുറച്ച് ഓഹരികള്‍ മാത്രമേ പൊതു വ്യാപാരത്തിന് ലഭ്യമാകൂ.

ബുധനാഴ്ച, ജക്കാര്‍ത്തയില്‍ ഉച്ചയോടെ 80,400 DCI ഓഹരികള്‍ മാത്രമേ കൈമാറ്റം ചെയ്യപ്പെട്ടുള്ളൂ, ഇന്തോനേഷ്യയിലെ സമാനമായ വലിപ്പമുള്ള കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ ചെറിയ സംഖ്യയാണിത്, അവിടെ ദശലക്ഷക്കണക്കിന് ഓഹരികള്‍ ദിവസവും വ്യാപാരം നടത്തുന്നു.

വിപണി പ്രതികരണവും ആഘാതവും

ട്രേഡിങ്ങിന് ഓഹരികളുടെ ലഭ്യത പരിമിതമായതാണ് പ്രധാനമായും തകര്‍ച്ചയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. 'ഡിസിഐയുടെ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് പ്രധാന കാരണം അതിന്റെ ഫ്രീ ഫ്‌ലോട്ടിന്റെ ബാധ്യതയാണ്,' സിംഗപ്പൂരിലെ എസ്ജിഎംസി ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഫണ്ട് മാനേജര്‍ മോഹിത് മിര്‍പുരി ബ്ലൂംബെര്‍ഗിനോട് പറഞ്ഞു. 'ബിഡ്-ഓഫര്‍ സ്പ്രെഡുകള്‍ ഇടുങ്ങിയതാണ്, അതിനാല്‍ വലിയ വാങ്ങലുകളോ വില്‍പ്പനകളോ സ്റ്റോക്കിനെ ഗണ്യമായി ചലിപ്പിക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്തോനേഷ്യയുടെ ബെഞ്ച്മാര്‍ക്ക് സ്റ്റോക്ക് സൂചികയില്‍ കുത്തനെ ഇടിവ് നേരിട്ടതോടെ ചൊവ്വാഴ്ച ഡിസിഐയുടെ ഓഹരികള്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചു. ഇത് 30 മിനിറ്റ് വ്യാപാരം നിര്‍ത്തിവയ്ക്കുന്നതിലേക്ക് വരെ നയിച്ചു. സര്‍ക്കാര്‍ നയങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍, നിര്‍ബന്ധിത ലിക്വിഡേഷനുകള്‍, ഇന്തോനേഷ്യയുടെ ധനകാര്യ മന്ത്രാലയ നേതൃത്വത്തെക്കുറിച്ചുള്ള അനിശ്ചിതത്വം എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങളാണ് വിപണിയിലെ ഇടിവിന് കാരണമെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു.

Content Highlights: This woman earned $350 million a day but lost $3.6 billion in 3 days

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us