നമ്മുടെ ഗോലിസോഡയ്ക്ക് ഇവിടെ മാത്രമല്ല അങ്ങ് അമേരിക്കയിലുമുണ്ടെടാ പിടി

ഇന്ത്യയുടെ പരമ്പരാഗത പാനീയമായ ഗോലി സോഡയ്ക്ക് അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങളില്‍ വന്‍ ഡിമാന്‍ഡ്

dot image

ഇന്ത്യയുടെ പരമ്പരാഗത പാനീയമായ ഗോലി സോഡ യുഎസ്, യുകെ,യൂറോപ്പ്, ഗള്‍ഫ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര വിപണികളില്‍ തരംഗമാകുന്നതായി റിപ്പോര്‍ട്ട്. ഗോലി പോപ്പ് സോഡ എന്ന് പുനര്‍ നാമകരണം ചെയ്യപ്പെട്ട ഗോലി സോഡ ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃഖലകളിലൊന്നായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക് സ്ഥിരമായി വിതരണം ചെയ്യുന്നുണ്ടെന്ന് ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ടെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ വിഭാഗമായ Food Product Development Authority (APEDA) പറഞ്ഞു.

ഒരു കാലത്ത് ഗാര്‍ഹിക പ്രാധാന്യം നിറഞ്ഞ ഉല്‍പ്പന്നമായിരുന്നു ഈ ഐക്കണിക് പാനീയം. പുനര്‍നിര്‍മ്മാണവും തന്ത്രപരമായ അന്താരാഷ്ട്ര വികാസവും വഴി ആഗോളതലത്തില്‍ ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തുകയാണ് ഗോലി സോഡ. ഉല്‍പ്പന്നം ഇതിനകം തന്നെ ആഗോള വിപണികളില്‍ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. യുഎസ്, യുകെ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിജയകരമായ പരീക്ഷണ കയറ്റുമതികളും നടത്തിയിട്ടുണ്ട്.

ബഹുരാഷ്ട്ര കമ്പനികളുടെ ആധിപത്യം മൂലം ഏതാണ്ട് അപ്രത്യക്ഷമായ ഈ പാനീയത്തിന്റെ തിരിച്ചുവരവ് ആഗോള വിപണികളില്‍ ആധികാരികവും തദ്ദേശീയവുമായ ഭക്ഷ്യ പാനീയ ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കയറ്റുമതി ചെയ്യാനുമുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ സുപ്രധാന നാഴിക കല്ലാണെന്ന് അധികാരികള്‍ പറയുന്നു.

'ഗോലി പോപ്പ് സോഡയെ വ്യത്യസ്തമാക്കുന്നത് അതിന്റെ നൂതനമായ പാക്കേജിംഗാണ്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ സ്‌നേഹപൂര്‍വ്വം ഓര്‍ക്കുന്ന നൊസ്റ്റാള്‍ജിയ നിറഞ്ഞ പാനീയമാണ് ഇത്. ഈ റീബ്രാന്‍ഡിംഗ് അന്താരാഷ്ട്ര വിപണികളെയും ആകര്‍ഷിച്ചിട്ടുണ്ട്.

Content Highlights :India's traditional drink Goli Soda sees strong demand in America, Europe and Gulf countries

dot image
To advertise here,contact us
dot image