പലചരക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ നേട്ടമുണ്ടാക്കാം

പലചരക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിക്കേണ്ടത് എങ്ങനെ

dot image

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുന്നവരാണ് അധികവും. നല്ലൊരു തുക തന്നെ ഓരോമാസവും പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നതിന് മിക്കവര്‍ക്കും ചെലവാകുന്നുണ്ട്. ശരിയായ രീതിയില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ മാസം വരുന്ന വലിയ ബില്ലില്‍ കുറവ് വരുത്താന്‍ സാധിക്കും. ഇതിനായി ആദ്യം വേണ്ടത് ഓരോ പുതിയ അപ്‌ഡേറ്റുകളെക്കുറിച്ചും അറിയാന്‍ ശ്രമിക്കുക എന്നതാണ്.

എങ്ങനെയാണ് സുരക്ഷിതമായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കേണ്ടത്

ശരിയായ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം

എല്ലാ ക്രെഡിറ്റ് കാര്‍ഡുകളും പലചരക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഡിസ്‌കൗണ്ട് നല്‍കില്ല. ഗ്രോസറി ഷോപ്പിംഗ് നടത്താന്‍ പ്രത്യേകമായുളള കാര്‍ഡുകള്‍ ഉപയോഗിക്കാം. കാര്‍ഡുകളുടെ വ്യവസ്ഥകള്‍ മാനദണ്ഡങ്ങള്‍ എന്നിവ മനസിലാക്കി ഇവ ഉപയോഗിക്കാവുന്നതാണ്.

ക്യാഷ്ബാക്ക് ഓഫറുകള്‍

പല ക്രെഡിറ്റ് കാര്‍ഡുകളും ഗ്രോസറി ഷോപ്പിംഗ് നടത്തുമ്പോള്‍ ക്യാഷ്ബാക്ക് ഓഫറുകള്‍ നല്‍കാറുണ്ട്. ചില കാര്‍ഡുകള്‍കള്‍ക്ക് സൂപ്പര്‍ മാര്‍ക്കറ്റുകളുമായി സഹകരണമുണ്ടായിരിക്കും. ഇതിലൂടെയും ഡിസ്‌കൗണ്ടുകളും ക്യാഷ്ബാക്കും നേടാം

റിവാര്‍ഡ് പോയിന്റുകള്‍ ഉപയോഗിക്കാം

പര്‍ച്ചേസിങ് നടത്തുമ്പോള്‍ റിവാര്‍ഡ് പോയിന്റുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടും. അത് പലചരക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ചില കാര്‍ഡുകള്‍ ചില വലിയ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വൗച്ചറുകളായി പോയിന്റുകള്‍ റെഡിം ചെയ്‌തെടുക്കാനുള്ള അവസരം ഒരുക്കുന്നുണ്ട്. ചില ബാങ്കുകളില്‍ ക്രെഡിറ്റ് കാര്‍ഡുകളിലെ റിവാര്‍ഡ് പോയിന്റുകള്‍ ക്യാഷ്ബാക്ക് എന്ന നിലയില്‍ കണ്‍വേര്‍ട്ട് ചെയ്‌തെടുക്കാന്‍ അവസരമൊരുക്കുന്നവയാണ്.

ഗിഫ്റ്റ് കാര്‍ഡുകളുടെ ഉപയോഗം

ഓഫറുകള്‍ ലഭ്യമാണോ എന്നറിയാന്‍ ആദ്യം തന്നെ ബാങ്കിന്റെ വെബ്‌സൈറ്റ് പരിശോധിക്കാം. ബാങ്കുകള്‍ നല്‍കുന്ന പല ക്രെഡിറ്റ് കാര്‍ഡുകളും പര്‍ച്ചേസുകള്‍ക്കായി ഡിസ്‌കൗണ്ട് ഗിഫ്റ്റ്കാര്‍ഡുകള്‍ നല്‍കാറുണ്ട്. അവ ഉപയോഗിക്കാവുന്നതാണ്.

Content Highlights :How to benefit from credit cards when purchasing various goods

dot image
To advertise here,contact us
dot image