ശതകോടീശ്വരന്‍, പക്ഷെ കുട്ടികൾക്ക് നീക്കിവയ്ക്കുക സ്വത്തിന്റെ ഒരു ശതമാനം മാത്രം; ബിൽ ഗേറ്റ്സിന്റെ തീരുമാനം

ഇൻഫ്ളുവൻസറായ രാജ് ശർമാനിയുടെ പോഡ്കാസ്റ്റിൽ ആണ് ബിൽ ഗേറ്റ്സ് ഇക്കാര്യം തുറന്നുപറഞ്ഞത്.

dot image

ലോകത്തെ ശതകോടീശ്വരന്മാരിൽ ഒരാളാണ് ബിൽ ഗേറ്റ്സ്. മൈക്രോസ്ഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സിന്റെ ആസ്തി ഏകദേശം 155 ബില്യൺ ഡോളർ വരും.ഇത്രയേറെ സ്വത്തില്‍ നിന്ന് തന്റെ മക്കൾക്ക് എത്രയാണ് താൻ നീക്കിവെക്കുക എന്നത് തുറന്നുപറഞ്ഞിരിക്കുകയാണ് ബിൽ ഗേറ്റ്സ്.

മൂന്ന് മക്കൾക്കുമായി തന്റെ സ്വത്തിന്റെ ഒരു ശതമാനം മാത്രമേ മാറ്റിയ്ക്കൂ എന്നാണ് ബിൽ ഗേറ്റ്സ് പറയുന്നത്. ഇൻഫ്ളുവൻസറായ രാജ് ശർമാനിയുടെ പോഡ്കാസ്റ്റിൽ ആണ് ബിൽ ഗേറ്റ്സ് ഇക്കാര്യം തുറന്നുപറഞ്ഞത്.

' എല്ലാവർക്കും അക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാകും. എന്റെ കാര്യത്തിൽ, എന്റെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും നല്ല ജീവിതവും നൽകാൻ പറ്റി. പക്ഷേ നീക്കിവെക്കുക ഒരു ശതമാനം മാത്രമായിരിക്കും. പിന്തുടർച്ച പ്രഖ്യാപിക്കാൻ എന്റേത് രാജവംശമൊന്നുമല്ല, ഞാൻ അവരോട് മൈക്രോസോഫ്റ്റ് നോക്കിനടത്താനും പറയുന്നില്ല. അവർ അവരുടേതായ ജീവിതവും സമ്പാദ്യവും ഉണ്ടാക്കണം'; ബിൽ ഗേറ്റ്സ് പറഞ്ഞതിങ്ങനെയാണ്.

മക്കൾക്ക് ഒരു നിശ്ചിത തുക നൽകുമെന്നും, പിന്നെയെല്ലാം അവര്ർ തന്നെയാണ് ചെയ്യേണ്ടതെന്ന് ഗേറ്റ്സ് മുൻപ് പറഞ്ഞിരുന്നു. തങ്ങൾക്ക് ലഭിച്ച സമ്പത്തില്‍ കുട്ടികൾ അഭിരമിക്കരുതെന്ന് ഗേറ്റ്സിന് നിർബന്ധമുണ്ട്. ഒരു കുട്ടിയെയും താൻ വേറിട്ട് കണ്ടിട്ടില്ല. എല്ലാവർക്കും തുല്യമായ രീതിയിലുള്ള പരിഗണനയാണ് നൽകിയിട്ടുള്ളത് എന്നും ഗേറ്റ്സ് പറയുന്നു.

ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പ്രകാരം ബിൽ ഗേറ്റ്സിന്റെ ആസ്തി 155 ബില്യൺ ഡോളറാണ്. അതിന്റെ ഒരു ശതമാനം എന്ന് പറയുമ്പോൾ തന്നെ അത്യാവശ്യം വലിയ തുക വരും. ഈ തുക കൊണ്ട് മാത്രം കുട്ടികൾക്ക് ലോകത്തെ സമ്പന്നരായ ഒരു ശതമാനത്തിന്റെ പട്ടികയിൽ ഇടംപിടിക്കാൻ സാധിക്കും.

Content Highlights: Bill gates on how much money he will give to his children

dot image
To advertise here,contact us
dot image