
സ്വര്‍ണം പവന് 70,000 രൂപ കടന്നു. ഇന്ന് 200 രൂപയാണ് പവന് വര്‍ധിച്ചത്. ഇതോടെ പവന് 70,160 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 8770 രൂപയാണ് ഇന്ന്. ഈ വര്‍ഷം 13,280 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. സ്വര്‍ണവില 70,000 കടന്നതോടെ ഇനി വിവാഹത്തിനായി സ്വര്‍ണം വാങ്ങുന്ന കുടുംബങ്ങള്‍ക്ക് ഭാരം ഏറും.
സ്വര്‍ണവിലയ്ക്ക് പുറമേ, 3% ജിഎസ്ടി, ഹോള്‍മാര്‍ക്ക് ഫീസ്, പണിക്കൂലി എന്നിവ കൂടി ചേരുമ്പോള്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ഏകദേശം 76,000 രൂപയുടെ അടുത്ത് നല്‍കേണ്ടി വരും.
22 കാരറ്റ് സ്വര്‍ണത്തിനൊപ്പം 18 കാരറ്റ് സ്വര്‍ണവിലയും ഉയര്‍ന്നിട്ടുണ്ട്. യുസ്-ചൈന വ്യാപാരയുദ്ധം, ഓഹരി വിപണികളിലെ ഇടിവ്, ഡോളറിന്റെ മൂല്യത്തകര്‍ച്ച എന്നിവയാണ് സ്വര്‍ണവില വര്‍ധിക്കുന്നതിന് കാരണം.
Content Highlights: Today's Gold Price Kerala