സ്വര്‍ണം എടുക്കുകയല്ല, കൊടുക്കാം: വൈറലായി ചൈനീസ് ഗോള്‍ഡ് എടിഎം; ഇന്ത്യയില്‍ എന്നുവരും?

സ്വര്‍ണക്കടകളിലേക്ക് പോയി സ്വര്‍ണം വില്‍ക്കുന്നതിന് പകരം എടിഎം പോലുള്ള മെഷീനില്‍ സ്വര്‍ണം നിക്ഷേപിച്ച് പണം വാങ്ങുന്ന സംവിധാനമുണ്ടെങ്കില്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായിരിക്കും അല്ലേ.

dot image

സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയവരെ സംബന്ധിച്ചിടത്തോളം ഇത് ലാഭത്തിന്റെ സമയമാണ്. നേരത്തേ വാങ്ങി സൂക്ഷിച്ച സ്വര്‍ണത്തിന്റെ മൂല്യം ചെറുതൊന്നുമല്ലല്ലോ. സ്വര്‍ണം വിറ്റ് പണമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നല്ല സമയമാണ്. സ്വര്‍ണക്കടകളിലേക്ക് പോയി സ്വര്‍ണം വില്‍ക്കുന്നതിന് പകരം എടിഎം പോലുള്ള മെഷീനില്‍ സ്വര്‍ണം നിക്ഷേപിച്ച് പണം വാങ്ങുന്ന സംവിധാനമുണ്ടെങ്കില്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായിരിക്കും അല്ലേ. അത്തരത്തിലൊരു ഗോള്‍ഡ് എടിഎം അവതരിപ്പിച്ചിരിക്കുകയാണ് ചൈന.

ഷങ്കായിയിലെ തിരക്കുപിടിച്ച മാളുകളില്‍ നമുക്ക് പരിചയമുള്ള എടിഎമ്മുകളുടെ രൂപത്തിലുള്ള ഗോള്‍ഡ് എടിഎമ്മുകള്‍ ചൈന സ്ഥാപിച്ചിട്ടുണ്ട്. ഈ മെഷീനില്‍ സ്വര്‍ണം നിക്ഷേപിച്ച് കഴിഞ്ഞാല്‍ സ്വര്‍ണം ഉരുക്കി, അതിന്റെ ഭാരവും പരിശുദ്ധിയും അളന്ന്, അന്നത്തെ വില നോക്കി, സര്‍വീസ് തുക കുറച്ചതിനുശേഷമുള്ള തുക ഉടനടി ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്ന രീതിയിലാണ് ഈ എടിഎമ്മിന്റെ പ്രവര്‍ത്തനം. 1200 ഡിഗ്രി സെല്‍ഷ്യസിലാണ് സ്വര്‍ണം ഉരുക്കുന്നത്. സ്വര്‍ണവില കുതിച്ചുയരാന്‍ തുടങ്ങിയതോടെയാണ് ഇത്തരമൊരു സൗകര്യം ചൈന ഒരുക്കിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും സംഗതി ഹിറ്റാണ്. എടിഎമ്മിന് മുന്നില്‍ എല്ലായ്‌പ്പോഴും തിരക്കാണെന്ന് ചൈനീസ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സോഷ്യല്‍മീഡിയയില്‍ ഈ ഗോള്‍ഡ് എടിഎം തരംഗമായിക്കഴിഞ്ഞു. ഇത്തരം ഒരു എടിഎം ഇന്ത്യയില്‍ എപ്പോഴെത്തും എന്ന് കാത്തിരിപ്പിലാണ് പലരും.

Content Highlights: India's Gold Lovers Inspired by China's Gold ATMs

dot image
To advertise here,contact us
dot image