മുംബൈ: 2023 ൽ വാഹന ഇൻഷുറൻസ് കമ്പനികൾക്ക് തലവേദന ഉണ്ടാക്കിയ ചില വാഹന അപകട ക്ലെയിമുകളുണ്ട്. മൃഗങ്ങളുടെ ആക്രമണം,പക്ഷികൾ കൊത്തുന്നത്, കാറിന്റെ മുകളിൽ തേങ്ങ വീഴുന്നത് എന്നിവയാണതൊക്കെ. ഇന്ത്യൻ വിപണിയിൽ മാത്രം കണ്ടുവരുന്ന പ്രവണതയാണിതെന്നാണ് വിലയിരുത്തൽ. മറ്റ് വാഹനങ്ങൾ പിന്നിൽ വന്ന് ഇടിക്കുന്നതാണ് സാധാരണ വരാറുള്ള ക്ലെയിമുകൾ എന്നാണ് ഇൻഷുറൻസ് കമ്പനികൾ പറയുന്നത്. വാഹനങ്ങളുടെ മുൻവശങ്ങൾ തമ്മിൽ കൂട്ടി മുട്ടുന്നതാണ് അടുത്തതായി വരാറുള്ള ക്ലെയിമുകൾ. ഇടിച്ചിട്ട് നിർത്താതെ പോകുന്ന കേസുകളും ഉണ്ടാകാറുണ്ട്. നിർത്തിയിട്ടിരിക്കുന്ന വണ്ടികളിലോ, മറ്റ് വസ്തുക്കളിലോ തട്ടിയുള്ള ക്ലെയിമുകൾ പൊതുവേ കുറവാണ്.
രാമക്ഷേത്ര ഉദ്ഘാടനം; സംസ്ഥാന സര്ക്കാര് അവധി പ്രഖ്യാപിക്കണമെന്ന് കെ സുരേന്ദ്രന്മൃഗങ്ങൾ കാരണം ഉണ്ടാകുന്ന ഇൻഷുറൻസ് ക്ലെയിമുകളുമുണ്ട്. മൃഗങ്ങളുടെ ആക്രമണവുമായി ബന്ധപ്പെട്ട ക്ലെയിമുകൾ കൂടുതലായി ഉണ്ടാകുന്നത് കേരളം,തമിഴ്നാട്, കർണ്ണാടക,അസം,പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ്. ഇൻഷുറൻസ് കമ്പനിയായ ഗോ ഡിജിറ്റലിന്റെ കണക്ക് പ്രകാരം ആനയുടെ ആക്രമണം മൂലമുള്ള ക്ലെയിം ചെയിത 20 കേസുകൾക്കാണ് പണം നൽകിയിരിക്കുന്നത്. തെരുവ് നായമൂലമുണ്ടാകുന്ന ക്ലെയിമുകളും കുറവല്ല. ലക്നൗവിലെ ഇന്ദിരനഗറിൽ മാത്രം 110 ക്ലെയിമുകളാണ് തെരുവുനായ ആക്രമണത്തെ തുടർന്ന് ഉണ്ടായിട്ടുള്ളത്. തെരുവ് നായകൾ കേടുപാടുകൾ വരുത്തിയ നിരവധി കേസുകളുണ്ടെന്നാണ് ഗോ ഡിജിറ്റിന്റെ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറായ ഈശ്വര നാരായണൻ പറയുന്നത്.
രാമക്ഷേത്ര ഉദ്ഘാടനം:കേന്ദ്ര സര്ക്കാര് ജീവനക്കാര്ക്ക് അര്ദ്ധഅവധി;ചടങ്ങ് ലൈവായി കാണാന് നിര്ദേശംമയിലുകളുടെ ആക്രമണമാണ് മറ്റൊരു പ്രശ്നമായി ഇൻഷുറൻസ് കമ്പനികൾ പറയുന്നത്. വണ്ടികളിലെ പ്രകാശത്തിൻ്റെ പ്രതിഫലനമാണ് മയിലുകളുടെ ആക്രമണത്തിന് കാരണമാകുന്നത്. കുരങ്ങുകൾ വാഹനങ്ങളിൽ വസ്തുക്കൾ വലിച്ചെറിയുന്നതും വണ്ടി വാങ്ങിയ ഒരാൾ ഷോറൂമിന്റെ ചില്ലിൽ കാർ ഇടിപ്പിച്ചതും വിഷയവുമായി ബന്ധപ്പെട്ട് ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇംഗ്ലീഷ് മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് റിപ്പോർട്ട് ചെയ്തത്.