പ്രതീക്ഷിച്ചതിലും കൂടുതൽ പശിശനിരക്ക് വെട്ടിക്കുറച്ച യുഎസ് ഫെഡറൽ റിസർവ് തീരുമാനം ഇന്ത്യൻ ഓഹരി വിപണിയിൽ ബെഞ്ച്മാർക്ക് സൂചികകളിൽ വ്യാഴാഴ്ച പോസിറ്റീവ് പ്രതികരണം ഉണ്ടാക്കിയതായി റിപ്പോർട്ട്. എന്നാൽ വിശാല വിപണി സൂചികകളിൽ ഈ നേട്ടം പ്രതിഫലിച്ചില്ല. എസ് ആൻ്റ് പി ബിഎസ്ഇ സെൻസെക്‌സ് 236.57 പോയിൻ്റ് ഉയർന്ന് 83,184.80ലും എൻഎസ്ഇ നിഫ്റ്റി 38.25 പോയിൻ്റ് ഉയർന്ന് 25,415.80ലുമാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
രണ്ട് സൂചികകളും ആദ്യ വ്യാപാരത്തിൽ എക്കാലത്തെയും ഉയർന്ന നിലവാരത്തിലേയ്ക്കും വ്യാഴാഴ്ചയെത്തി. ബെഞ്ച്മാർക്ക് സൂചികകൾ നേട്ടമുണ്ടാക്കിയപ്പോൾ, സ്മോൾക്യാപ്, മിഡ്ക്യാപ് ഓഹരികൾ ഉൾപ്പെടുന്ന വിശാലമായ വിപണി സൂചികകൾ കുത്തനെ ഇടിഞ്ഞു. ഇത് വിവിധ മേഖലകളിൽ നിന്നുള്ള പല പൊതുമേഖലാ ഓഹരികളെയും ബാധിച്ചു. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് സൂചികകൾ നേട്ടമുണ്ടാക്കിയപ്പോൾ നിഫ്റ്റി ഐടി ഇടിഞ്ഞു. ഐടി സ്റ്റോക്കുകളിലെ ലാഭ ബുക്കിംഗാണ് ഇതിന് കാരണമെന്ന് പല വിശകലന വിദഗ്ധരും പറയുന്നത്.
എൻടിപിസി, ടൈറ്റൻ, നെസ്‌ലെ ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ് എന്നിവയാണ് നിഫ്റ്റി 50-ലെ മികച്ച അഞ്ച് നേട്ടക്കാർ. മറുവശത്ത്, ബിപിസിഎൽ, കോൾ ഇന്ത്യ, ഒഎൻജിസി, അദാനി പോർട്ട്സ്, ശ്രീറാം ഫിനാൻസ് എന്നിവയായിരുന്നു മുൻനിരയിലെത്തിയത്.